ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്
സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലാണ് റെയ്ഡ്.
ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ്. സംസ്ഥാനത്തെ മദ്യനയത്തിലെ അഴിമതി ആരോപണം സംബന്ധിച്ച കേസിലാണ് റെയ്ഡ്.
ഇന്ന് രാവിലെയാണ് സിസോദിയയുടെ ഔദ്യോഗിക വസതിയില്‍ റെയ്ഡ് ആരംഭിച്ചത്. ഡല്‍ഹിയിലെ 16 ഇടങ്ങളിലാണ് സിബിഐ ഒരേ സമയം റെയ്ഡ് നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് മനീഷ് സിസോദിയയുടെ വീട്ടിലും പരിശോധന.
മദ്യനയം പുനഃക്രമീകരിച്ചതിലൂടെ മദ്യവ്യാപാരികളില്‍ നിന്ന് സാമ്പത്തിക നേട്ടം കൈപ്പറ്റിയെന്ന് ആരോപിച്ചാണ് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി കൂടിയായ സിസോദിയയ്ക്കെതിരെ കേസെടുത്തത്.
അതേസമയം, സിബിഐ റെയ്ഡിനെ സ്വാഗതം ചെയ്യുന്നതായി സിസോദിയ പ്രതികരിച്ചു. രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിക്കൽ പതിവാണെന്ന് സിസോദിയ ട്വീറ്റിൽ പറഞ്ഞു.
"സിബിഐ എത്തി. ഞങ്ങൾ സത്യസന്ധരാണ്. ലക്ഷക്കണക്കിന് കുട്ടികളുടെ ഭാവി കെട്ടിപ്പടുക്കുന്ന തിരക്കിലാണ്. ദൗർഭാഗ്യകരമെന്നു പറയട്ടെ, ഈ രാജ്യത്ത് നല്ല ജോലി ചെയ്യുന്നവരെ ഇത്തരത്തിൽ ബുദ്ധിമുട്ടിച്ചു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് നമ്മുടെ രാജ്യം ഇപ്പോഴും ഒന്നാം സ്ഥാനത്തെത്താത്തത്"- സിസോദിയ ട്വീറ്റ് ചെയ്തു.