തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദത്തില്‍ ഇനി വാഹനങ്ങളുടെ ഹോണുകള്‍
കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദമുള്ള ഹോണുകൾ ഘടിപ്പിക്കാൻ വാഹന നിർമാതാക്കൾക്ക് അനുമതി നൽകുന്ന പുതിയ ചട്ടം തയ്യാറായി വരികയാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
വാഹനങ്ങളുടെ ഹോണുകൾ ഇനി മുതൽ തബലയുടെയും ഓടക്കുഴലിന്റെയും ശബ്ദത്തിൽ. കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയാണ് ഈ പ്രഖ്യാപനം നടത്തിയത്. ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശബ്ദമുള്ള ഹോണുകൾ ഘടിപ്പിക്കാൻ വാഹന നിർമാതാക്കൾക്ക് അനുമതി നൽകുന്ന പുതിയ ചട്ടം തയ്യാറായി വരികയാണെന്ന് നിതിൻ ഗഡ്കരി പറഞ്ഞു.
''നാഗ്പൂരിലെ പതിനൊന്നാം നിലയിലാണ് എന്റെ ഫ്‌ളാറ്റ്. രാവിലെ ഒരു മണിക്കൂർ ഞാൻ പ്രാണായാമം ചെയ്യാറുണ്ട്. എന്നാൽ വാഹനങ്ങളുടെ ഹോൺ രാവിലെയുള്ള നിശബ്ദത ഭേദിക്കുന്നു. ഇതാണ് എന്നെ ഈ ചിന്തയിലേക്ക് നയിച്ചത്. തബല, ഓടക്കുഴൽ, ബ്യൂഗിൾ, വയലിൻ തുടങ്ങിയ സംഗീതോപകരണങ്ങളുടെ ശബ്ദം ഹോണുകളായി ഉപയോഗിക്കാൻ കഴിയും.'' ഗഡ്കരി പറഞ്ഞു.
പഴയ വാഹനങ്ങൾ സ്‌ക്രാപ് ചെയ്യുന്നതിനുള്ള പദ്ധതി, ബിഎച്ച് സീരീസ് രജിസ്‌ട്രേഷൻ തുടങ്ങിയവക്ക് ശേഷം കേന്ദ്ര ഗതാഗത മന്ത്രാലയം കൊണ്ടു വരുന്ന ഒരു ശ്രദ്ധേയ പരിഷ്‌കാരമാണിത്