ചണ്ഡിഗഢ് സർവകലാശാലയിലെ ഒളിക്യാമറ വിവാദം; മൊബൈൽ ഫോൺ ശാസ്ത്രീയ പരിശോധനക്കയക്കും

വിദ്യാർത്ഥി പ്രതിഷേധം കണക്കിലെടുത്ത് ഇന്നും നാളെയും സർവകലാശാല അവധി പ്രഖ്യാപിച്ചു

Update: 2022-09-19 01:21 GMT
Advertising

ചണ്ഡിഗഢ്: ചണ്ഡിഗഢ് സർവകലാശാലയിലെ ഒളിക്യാമറ വിവാദത്തിൽ അറസ്റ്റിലായ വിദ്യാർത്ഥിനിയുടെ മൊബൈൽ ഫോൺ ഇന്ന് ശാസ്ത്രീയ പരിശോധനക്കയക്കും. മറ്റു വിദ്യാർത്ഥിനികളുടെ ശുചിമുറി ദൃശ്യങ്ങൾ പകർത്തി എന്ന ആരോപണത്തിന്റെ നിജസ്ഥിതി ശാസ്ത്രീയ പരിശോധനയിലൂടെ പുറത്ത് വരും എന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവിൽ മറ്റുള്ളവരുടെ ദൃശ്യങ്ങൾ പകർത്തിയിട്ടില്ല എന്നാണ് പൊലീസും സർവകലാശാലാ അധികൃതരും പറയുന്നത്. അതേസമയം വിദ്യാർത്ഥി പ്രതിഷേധം കണക്കിലെടുത്ത് ഇന്നും നാളെയും സർവകലാശാല അവധി പ്രഖ്യാപിച്ചു. ശുചിമുറി ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്നാരോപിച്ച് ശനിയാഴ്ച രാത്രി സർവകലാശാലയിൽ വിദ്യാർഥികൾ ആത്മഹത്യാ ഭീഷണി മുഴക്കിയിരുന്നു.

ചണ്ഡിഗഢ് സർവകലാശാലയിലെ വനിതാ ഹോസ്റ്റിലിലെ ദൃശ്യങ്ങളാണ് ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ ചോർന്നത്. ഹോസ്റ്റിലെ ഒരു പെൺകുട്ടിയാണ് കൂടെ താമസിക്കുന്ന കുട്ടിയുടെ സ്വകാര്യ വീഡിയോകൾ പകർത്തി പ്രചരിപ്പിച്ചത്. ശുചിമുറിയിലെ ദൃശ്യങ്ങളടക്കം ചോര്‍ന്നിട്ടുണ്ട്. 

എന്നാല്‍ പ്രതിഷേധത്തിനെത്തിയ വിദ്യാർഥികൾ കാമ്പസിൽ ആത്മഹത്യാഭീഷണി മുഴക്കിയതായും റിപ്പോർട്ടുകള്‍ പൊലീസും കോളേജ് അധികൃതരും തള്ളിക്കളഞ്ഞു. ഇത്തരത്തിൽ ആത്മഹത്യ ശ്രമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മൊഹാലി പൊലീസ് മേധാവി വിവേക് സോണി പറഞ്ഞതായി വാർത്താ ഏജൻസിയായ എ.എൻ.ഐ റിപ്പോർട്ട് ചെയ്തു. വീഡിയോ ചോർന്നതിന്റെ പേരിൽ നിരവധി പെൺകുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്ന സോഷ്യൽ മീഡിയ പോസ്റ്റുകൾ സർവകലാശാലയും തള്ളിക്കളഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News