എന്‍റെ മരണം നിനക്കുള്ള വിവാഹ സമ്മാനം, വാട്‌സ് ആപ് സ്റ്റാറ്റസിട്ട് യുവാവ് തൂങ്ങിമരിച്ചു

ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് കഴുത്തില്‍ കയര്‍ കുരുക്കുന്ന വീഡിയോ ഇയാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു

Update: 2022-04-25 06:43 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഛത്തീസ്ഗഡ്: പ്രണയിച്ച യുവതി മറ്റൊരാളെ വിവാഹം കഴിക്കുന്നതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. വീഡിയോ ചിത്രീകരിച്ച് വാട്‌സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ ശേഷമാണ് യുവാവ് തൂങ്ങിമരിച്ചത്. ഛത്തീസ്ഗഡിലെ ബലോഡ് ജില്ലയിലാണ് സംഭവം. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുമ്പ് കഴുത്തില്‍ കയര്‍ കുരുക്കുന്ന വീഡിയോ ഇയാള്‍ മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ചിരുന്നു. തുടര്‍ന്ന് ഈ വീഡിയോ വാട്സാപ്പ് സ്റ്റാറ്റസാക്കിയ ശേഷമാണ് യുവാവ് ജീവനൊടുക്കിയത്.

'എന്‍റെ മരണം നിനക്കുള്ള വിവാഹ സമ്മാനമാണ്. നിന്നെ എറെ സ്നേഹിക്കുന്നു' എന്ന് മുറിയിലെ ചുവരില്‍ എഴുതിവച്ച ശേഷം യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം ഉറപ്പിച്ച വിവരം അറിഞ്ഞപ്പോള്‍ യുവാവ് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചതായി ബലോഡ് ഡി.എസ്.പി പ്രതീക് ചതുര്‍വേദി പറഞ്ഞു. യുവാവ് ചിത്രീകരിച്ച വീഡിയോ സംബന്ധിച്ച് പരിശോധിക്കുന്നുണ്ടെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News