ഛത്തീസ്ഗഡിൽ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ്

90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ ഇന്ന് 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചു

Update: 2023-10-18 14:11 GMT
Advertising

ബിലാസ്പൂർ: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഛത്തീസ്ഗഡിലെ രണ്ടാം ഘട്ട സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കി കോണ്‍ഗ്രസ് . 53 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് കോൺഗ്രസ് പ്രഖ്യാപിച്ചത് . ഇതിന് മുൻപ് മധ്യപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങള്‍ക്കൊപ്പം ഛത്തീസ്ഘട്ടിലെ ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു. ഛത്തീസ്ഗഡിൽ 30 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്. ആകെ 90 മണ്ഡലങ്ങളുള്ള ഛത്തീസ്ഗഡിൽ ഇന്ന് 53 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ചതോടെ ആകെ 83 മണ്ഡലങ്ങളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചു. ഏഴു സീറ്റുകളിലേക്ക് കൂടിയാണ് ഇനി കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ഭാഗേല്‍ പഠാനില്‍നിന്നും ഛത്തീസ്ഗഡ് ഉപമുഖ്യമന്ത്രി ടി.എസ്. സിങ് ദേവ് അംബികാപുരില്‍നിന്നും മത്സരിക്കും.


ഛത്തീസ്ഗഡിന് പുറമെ മധ്യപ്രദേശില്‍ 144 സീറ്റുകളിലും തെലങ്കാനയില്‍ 55 സീറ്റുകളിലും കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിരുന്നു. അവശേഷിക്കുന്ന സീറ്റുകളിലും വൈകാതെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ വ്യക്തമാക്കുന്നത്. അഞ്ചു സംസ്ഥാനങ്ങളിലേക്കും ബിജെപി ഉള്‍പ്പെടെ വിവിധഘട്ടങ്ങളിലായി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥി പട്ടിക വൈകുകയാണ്. ഇത് നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. എന്നാൽ കുറ്റമറ്റ സ്ഥാനാർഥി പ്രഖ്യാപനത്തിനാണ് സമയം എടുത്തതെന്നാണ് കോൺഗ്രസിന്‍റെ വിശദീകരണം.


രാജസ്ഥാനിലെ ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് ഇന്ന് പുറത്തിറക്കും. അന്തിമ ചർച്ചകൾക്കായുള്ള കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പു സമിതിയുടെ യോഗം എ .ഐ .സി .സി ആസ്ഥാനത്ത് പുരോഗമിക്കുകയാണ്. മിസോറാമിൽ 12 സ്ഥാനാർഥികളെ കൂടി ബിജെപി പ്രഖ്യാപിച്ചു .

തർക്കം കുറഞ്ഞ നൂറിൽത്താഴെ സീറ്റുകളിൽ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കാനാണ് കോൺഗ്രസ് തീരുമാനം. മുഖ്യമന്ത്രി അശോക് ഗെലോട്ട് , കോൺഗ്രസ് പ്രവർത്തക സമിതി അംഗം സച്ചിൻ പൈലറ്റ് എന്നിവർ ഒരു ബസിൽ സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാണ് തീരുമാനിച്ചെങ്കിലും ഇരുവിഭാഗങ്ങളും കൂടുതൽ സീറ്റുകളുടെ സീറ്റിന്റെ പേരിൽ വിലപേശൽ നടത്തിയതോടെയാണ് സ്ഥാനാർഥി പ്രഖ്യാപനം നീണ്ടുപോകുന്നത്. കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മിറ്റി നടക്കുന്ന എ.ഐ.സി.സി ആസ്ഥാനത്തിന് മുന്നിൽ മുദ്രാവാക്യം വിളികളുമായി പ്രവർത്തകർ ചേരിതിരിഞ്ഞു നിലയുറപ്പിച്ചിരിക്കുകയാണ് .


രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധയുടെ നേതൃത്വത്വവും വിമത ശബ്ദം ബിജെപിയെയും അങ്കലാപ്പിലാക്കിയിരിക്കുകയാണ് . മധ്യ പ്രദേശിൽ മൂന്ന് കേന്ദ്രമന്ത്രിമാരെ അടക്കം ഏഴ് എംപിമാരെ ബിജെപി രംഗത്തിറക്കിയെങ്കിലും ഉറച്ച വിജയപ്രതീക്ഷയിലാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയുടെ മിസോറാം സന്ദർശനത്തിനു തൊട്ടുപിന്നാലെ 12 സ്ഥാനാർഥികളെ ബിജെപി പ്രഖ്യാപിച്ചു .

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News