കനയ്യലാലിന്റെ കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി ഗെലോട്ട്; പ്രതികളെ തൂക്കിലേറ്റണമെന്ന് മകൻ

നുപൂർ ശർമ്മയെ പിന്തുണച്ച് പോസ്റ്റിട്ടെന്ന് ആരോപിച്ച് തയ്യൽ കടക്കാരനായ കനയ്യലാലിനെ ഉദയ്പുരിലെ മാർക്കറ്റിലുള്ള കടയിലെത്തി പ്രതികൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു

Update: 2022-06-30 12:12 GMT
Editor : afsal137 | By : Web Desk
Advertising

ഉദയ്പൂർ: പ്രവാചകനെതിരായ പരാമർശം നടത്തിയ ബി.ജെ.പി. മുൻ വക്താവ് നൂപുർ ശർമയെ പിന്തുണച്ചു പോസ്റ്റിട്ടുവെന്നാരോപിച്ച് ഉദയ്പുരിൽ കഴുത്തറുത്ത് കൊലചെയ്യപ്പെട്ട കനയ്യ ലാലിന്റെ കുടുംബത്തെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടും മുതിർന്ന നേതാക്കളും സന്ദർശിച്ചു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 51 ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി കുടുംബത്തിന് കൈമാറി. രാജ്യത്തെ തന്നെ നടുക്കിയ ഹീനമായ കൊലപാതകമാണ് ഉദയ്പുരിലുണ്ടായതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കൊലപാതകത്തിൽ അന്വേഷണം ഒരു മാസത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായോടും ദേശീയ അന്വേഷണ ഏജൻസിയോടും ആവശ്യപ്പെടുമെന്ന് കുടുംബത്തെ സന്ദർശിച്ചതിന് ശേഷം മുഖ്യമന്ത്രി അറിയിച്ചു. പ്രതികളെ അറസ്റ്റ് ചെയ്ത് അവരുടെ തീവ്രവാദ ബന്ധം കണ്ടെത്തിയ പോലീസിനെ അഭിനന്ദിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തങ്ങൾക്ക് എല്ലാവിധ സുരക്ഷയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി കനയ്യലാലിന്റെ മകൻ പറഞ്ഞു. പിതാവിനെ കൊലപ്പെടുത്തിയവരെ തൂക്കിലേറ്റണമെന്നും അതിൽ കുറഞ്ഞ ശിക്ഷ വിധിക്കരുതെനന്നും അദ്ദേഹത്തിന്റെ മകൻ കൂട്ടിച്ചേർത്തു. തയ്യൽ കടക്കാരനായ കനയ്യലാലിനെ ഉദയ്പുരിലെ മാർക്കറ്റിലുള്ള കടയിലെത്തി പ്രതികൾ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന്റെ ദൃശ്യങ്ങൾ പ്രതികൾ തന്നെ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News