തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും ക്രമക്കേടുകൾ ഒഴിവാക്കാനും എട്ടംഗ കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്
എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് ഓഫ് ലീഡേഴ്‌സ് ആൻഡ് എക്‌സ്‌പേർട്ട്‌സ് എന്ന പേരിലാണ് എട്ടംഗ സമിതി രൂപീകരിച്ചത്
Update: 2025-02-02 12:44 GMT


ന്യൂഡൽഹി: തെരഞ്ഞെടുപ്പ് നിരീക്ഷണത്തിനും ക്രമക്കേടുകൾ ഒഴിവാക്കുന്നതിനും കമ്മിറ്റി രൂപീകരിച്ച് കോൺഗ്രസ്. എംപവേർഡ് ആക്ഷൻ ഗ്രൂപ്പ് ഓഫ് ലീഡേഴ്‌സ് ആൻഡ് എക്‌സ്‌പേർട്ട്‌സ് എന്ന പേരിലാണ് എട്ടംഗ സമിതി രൂപീകരിച്ചത്.
മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടികയിലെ ക്രമക്കേടാണ് കമ്മിറ്റി ആദ്യം പരിശോധിക്കുക. ഇക്കാര്യത്തിൽ റിപ്പോർട്ട് സമർപ്പിച്ച ശേഷം മറ്റ് സംസ്ഥാനങ്ങളിലെ പ്രശ്നങ്ങളും കമ്മറ്റി പരിശോധിക്കും. അജയ് മാക്കൻ, അഭിഷേക് സിംഗ്വി, പ്രവീൺ ചക്രവർത്തി, പവൻ ഖേര, ഗുർദീപ് സിങ് സപ്പാൽ, വംശി ചന്ദ് റെഡ്ഡി തുടങ്ങിയവരാണ് എട്ടംഗ സമിതിയിൽ ഉൾപ്പെടുന്നത്.