പ്രതിഷേധത്തിനിടെ പൊലീസുകാരന്റെ കോളറിൽ കുത്തിപ്പിടിച്ച് കോൺഗ്രസ് വനിതാ നേതാവ്, വീഡിയോ വൈറൽ

അവർ തന്നെ തള്ളിയെന്നും നേരത്തെ കാലിന് പ്രശ്‌നമുള്ള തന്റെ ബാലൻസ് നഷ്ടമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ മേൽ വീഴുകയായിരുന്നുവെന്നും അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നുവെന്നും രേണുക ചൗധരി

Update: 2022-06-16 14:18 GMT
Advertising

തെലങ്കാന: രാഹുൽ ഗാന്ധിക്കെതിരെ ഇ.ഡി നടത്തുന്ന നീക്കങ്ങൾക്കെതിരെയുള്ള പ്രതിഷേധത്തിനിടെ പൊലീസുകാരന്റെ കോളറിൽ പിടിച്ച് തെലങ്കാനയിലെ കോൺഗ്രസ് നേതാവ് രേണുകാ ചൗധരി. സംഭവത്തിന്റെ 43 സെക്കൻഡുള്ള വീഡിയോ വൈറലായിരിക്കുകയാണ്. പൊലീസുകാരനോട് തർക്കിച്ച ഇവരെ വനിതാ പൊലീസുകാർ ചേർന്ന് പൊലീസ് വാനിലേക്ക് നീക്കുന്നത് വീഡിയോയിൽ കാണാം.


Full View


സംഭവത്തിൽ ഇവർക്കും തെലങ്കാന കോൺഗ്രസ് തലവൻ രേവന്ത് റെഡ്ഡിക്കുമെതിരെ 151, 140, 147, 149, 341, 353 എന്നീ ഐപിസി സെക്ഷനുകൾ പ്രകാരം കേസെടുത്തിട്ടുണ്ടെന്ന് പഞ്ചാഗട്ട ഇൻസ്‌പെക്ടർ നിരഞ്ജൻ റെഡ്ഡി അറിയിച്ചു.

എന്നാൽ അവർ തന്നെ തള്ളിയെന്നും നേരത്തെ കാലിന് പ്രശ്‌നമുള്ള തന്റെ ബാലൻസ് നഷ്ടമായതിനെ തുടർന്ന് അദ്ദേഹത്തിന്റെ മേൽ വീഴുകയായിരുന്നുവെന്നും അദ്ദേഹത്തോട് മാപ്പു ചോദിക്കുന്നുവെന്നും രേണുക പിന്നീട് പറഞ്ഞു. എന്നാൽ ഞങ്ങളെ കൈയേറ്റം ചെയ്തതിന് പൊലീസ് മാപ്പ് പറയുമെന്ന് താൻ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞ അവർ എന്തുകൊണ്ടാണ് ഞങ്ങൾക്ക് ചുറ്റും ഇത്രയധികം പൊലീസുകാരെന്ന് ചോദിച്ചു.



കോൺഗ്രസ് കേന്ദ്രനേതൃത്വം പ്രഖ്യാപിച്ച 'ചലോ രാജ്ഭവൻ' മാർച്ചിന്റെ ഭാഗമായാണ് പ്രതിഷേധം നടന്നത്. നാഷണൽ ഹെറാൾഡ് കേസിൽ തുടർച്ചയായി രാഹുൽഗാന്ധിയെ ചോദ്യം ചെയ്യുന്ന പശ്ചാത്തലത്തിലാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തെ തുടർന്ന് ടിപിസിസി പ്രസിഡൻറും എംപിയുമായ രേവന്ത് റെഡ്ഡി, കോൺഗ്രസ് നിയമസഭാ നേതാവ് മല്ലു ഭാട്ടി വിക്രമാർകയുമടക്കമുള്ള നേതാക്കൾ പൊലീസ് കസ്റ്റഡിയിലാണ്.

Congress leader Renuka Chaudhary grabbed a policeman by the collar.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News