പ്രതാപം വീണ്ടെടുക്കുന്ന കോൺ​ഗ്രസ്; അമേഠി‌യിൽ അരലക്ഷത്തിനുമുകളിൽ ലീഡ്

മത്സരിച്ച ഇരുമണ്ഡ‍ലങ്ങളിലും രാഹുൽ ​ഗാന്ധിക്ക് ഒരുലക്ഷത്തിന് മുകളിൽ ലീഡ്

Update: 2024-06-04 07:44 GMT
Advertising

ന്യൂഡൽഹി: വോട്ടെണ്ണൽ തുടങ്ങി അഞ്ച് മണിക്കൂർ പിന്നിടുമ്പോൾ മികച്ച മുന്നേറ്റമാണ് കോൺ​ഗ്രസ് കാഴ്ചവെക്കുന്നത്. 100ന് മുകളിൽ സീറ്റുകളിൽ കോൺ​ഗ്രസിന് ഒറ്റക്ക് ലീഡ് നേടാനായി. ഇൻഡ്യാ സഖ്യം 200ന് മുകളിൽ‌ സീറ്റുകളിലാണ് ലീഡിലുള്ളത്. കോൺ​ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്ന മണ്ഡലങ്ങളായ അമേഠിയിലും റായ്ബറേലിയിലും കോൺ​ഗ്രസ് ശക്തമായി ലീഡ് ചെയ്യുകയാണ്.

അമേഠിയിൽ കോൺ​ഗ്രസ് സ്ഥാനാർഥി കിശോരിലാൽ ശർമ ബി.ജെ.പി സ്ഥാനാർഥി സ്മൃതി ഇറാനിയേക്കാൾ 50000ലധികം വോട്ടുകൾക്കാണ് മുന്നിട്ട് നിൽക്കുന്നത്. 2019ൽ രാഹുൽ ​ഗാന്ധിയെ തോൽപ്പിച്ചാണ് സ്മൃതി വിജയിച്ചത്.

മത്സരിച്ച ഇരുമണ്ഡ‍ലങ്ങളിലും മികച്ച ലീഡാണ് രാഹുൽ ​ഗാന്ധിക്കുള്ളത്. റായ്ബറേലിയിൽ രാഹുൽ ​ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കടന്നു. ദിനേഷ് പ്രതാപ് സിങാണ് എൻ.ഡി.എയുടെ സ്ഥാനാർഥി. വയനാട്ടിൽ രണ്ടര ലക്ഷമാണ് രാഹുലിന്റെ ലീഡ്.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News