ഉജ്വല പദ്ധതിയിൽ പാചകവാതക സബ്സിഡി ഉയർത്തി; എൽ.പി.ജി വില 100 രൂപ കുറയും
200 രൂപയിൽ നിന്ന് 300 രൂപയായാണ് സബ്സിഡി ഉയർത്തിയത്
Update: 2023-10-04 12:14 GMT


ഡൽഹി: ഉജ്വല പദ്ധതിയിലെ പാചക വാതക ഉപഭോക്താക്കള്‍ക്ക് എൽ.പി.ജി വില 100 രൂപ കുറയും. സബ്സിഡി 200 രൂപയിൽ നിന്ന് 300 രൂപയായി ഉയർത്തി. രാജ്യത്തെ 10 കോടി ഉപഭോക്താക്കള്‍ക്ക് ഇതിന്‍റെ പ്രയോജനം ലഭിക്കും. കേന്ദ്ര മന്ത്രിസഭാ യോഗത്തിന്‍റേതാണ് തീരുമാനം.
നിരവധി സംസ്ഥാനങ്ങള്‍ സബ്സിഡി ഉയർത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇത് കൂടി പരിഗണിച്ചാണ് കേന്ദ്രത്തിന്‍റെ തീരുമാനം.