മൂക്കിലൂടെയുള്ള വാക്‌സിന്‍ വില പുറത്ത്: സർക്കാർ ആശുപത്രികളിൽ 325 രൂപ

18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റര്‍ ഡോസായാണ് നേസൽ വാക്സിൻ നൽകുക.

Update: 2022-12-27 09:19 GMT
മൂക്കിലൂടെയുള്ള വാക്‌സിന്‍ വില പുറത്ത്: സർക്കാർ ആശുപത്രികളിൽ 325 രൂപ
AddThis Website Tools
Advertising

ന്യൂഡൽഹി: ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നല്‍കുന്ന കോവിഡ് പ്രതിരോധ വാക്‌സിന്റെ വില പുറത്തുവിട്ടു. ഇൻകൊവാക് എന്ന പേരിലുള്ള ഈ വാക്സിന് സ്വകാര്യ ആശുപത്രികളിൽ നികുതിക്ക് പുറമെ 800 രൂപയാണ് വില.

ജനുവരി നാലാം വാരം മുതൽ ലഭ്യമാകുന്ന വാക്സിന്റെ സർക്കാർ ആശുപത്രികളിലെ നിരക്ക് 325 രൂപയാണ്. വാക്‌സിന്‍ എടുക്കേണ്ടവര്‍ക്ക് കോവിന്‍ പോര്‍ട്ടലിലൂടെ സ്ലോട്ടുകള്‍ ബുക്ക് ചെയ്യാന്‍ കഴിയും.

18 വയസിന് മുകളിലുള്ളവർക്ക് ബൂസ്റ്റര്‍ ഡോസായാണ് നേസൽ വാക്സിൻ നൽകുക. കോവീഷീല്‍ഡ്, കോവാക്സിന്‍ എന്നിവ സ്വീകരിച്ചവര്‍ക്ക് ബൂസ്റ്റര്‍ ഡോസായി നേസല്‍ വാക്സിന്‍ സ്വീകരിക്കാം.

ഇന്‍കോവാക് (ബി.ബി.വി.154) എന്ന പേരിലാണ് വാക്സിന്‍ അറിയപ്പെടുക. അടിയന്തര സാഹചര്യങ്ങളില്‍ വാക്സിന്റെ നിയന്ത്രിത ഉപയോഗത്തിന് കഴിഞ്ഞ നവംബറില്‍ തന്നെ അനുമതി നല്‍കിയിരുന്നു.

പ്രാഥമിക 2-ഡോസ് ഷെഡ്യൂളിന് അംഗീകാരം ലഭിക്കുന്ന ലോകത്തിലെ ആദ്യത്തെ ഇൻട്രാനേസൽ കോവിഡ് വാക്സിനാണിത്. വാഷിങ്ടണ്‍ യൂണിവേഴ്സിറ്റി സ്‌കൂള്‍ ഓഫ് മെഡിസിനുമായി ചേര്‍ന്നാണ് ഭാരത് ബയോടെക്ക് നേസല്‍ വാക്സിന്‍ വികസിപ്പിച്ചത്.

ഈ മാസം ആദ്യമാണ്, ഭാരത് ബയോടെക്കിന് നേസൽ വാക്സിൻ ഒരു ഹെറ്ററോളജിക്കൽ ബൂസ്റ്റർ ഡോസായി ഉപയോഗിക്കുന്നതിന് കേന്ദ്ര ഡ്രഗ് റെഗുലേറ്ററിൽ നിന്ന് അനുമതി ലഭിച്ചത്.

നേസൽ ഡെലിവറി സംവിധാനം, താഴ്ന്ന, ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിൽ ചെലവ് കുറഞ്ഞ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണെന്ന് ഭാരത് ബയോടെക് പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News