കെ.ജി.എഫ് പിടിക്കാൻ ഇടതുപോര്; സി.പി.എമ്മും സി.പി.എയും നേർക്കു നേർ

215 മണ്ഡങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കുകയാണ് സി.പി.ഐ

Update: 2023-05-05 01:28 GMT
Editor : Lissy P | By : Web Desk
karnataka election 2023,CPM and CPI in direct competition with KGF,latest national news,കെ.ജി.എഫ് പിടിക്കാൻ ഇടതുപോര്; സി.പി.എമ്മും സി.പി.എയും നേർക്കു നേർ
AddThis Website Tools
Advertising

കെ.ജി.എഫ്: കേരളത്തിൽ ഒരു മുന്നണിയിലുള്ള സി.പി.എമ്മും സി.പി.ഐയും നേർക്കുനേർ മത്സരിക്കുന്ന മണ്ഡലമുണ്ട് കർണ്ണാടകയിൽ. സ്വർണ്ണ ഖനികളുടെ നാടായ കെജിഎഫിലാണു ഇരു പാർട്ടികളും സ്വന്തമായി സ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നത്. കോൺഗ്രസ് സിറ്റിംഗ് സീറ്റായ കോലാർ ഗോൾഡ് ഫീൽഡിൽ കമ്യൂണിസ്റ്റ് പാർട്ടികൾ നിരന്തരം വിജയിച്ച കാലമുണ്ടായിരുന്നു.

കെജിഎഫ് സിനിമയിലൂടെ പ്രശ്‌സ്തമായ ഇവിടത്തെ തൊഴിലാളികൾക്കിടയിൽ തൊഴിലാളി, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ നല്ല വേരോട്ടം ഉണ്ടായിരുന്നു. കോൺഗ്രസിനും ബിജെപിക്കുമൊപ്പം ജെഡിഎസിനും സ്ഥാനാർത്ഥിയുണ്ട് ഇവിടെ. മറ്റ് മണ്ഡലങ്ങളിൽ സി.പി.എം ജെ.ഡി.എസുമായി സഖ്യം ചേർന്നപ്പോൾ 215 മണ്ഡങ്ങളിൽ കോൺഗ്രസിനെ പിന്തുണക്കുകയാണ് സി.പി.ഐ.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News