'കേന്ദ്ര ഏജൻസികളെ ആയുധമാക്കി സര്‍ക്കാറിനെ അടിച്ചമര്‍ത്തുന്നു'; സമരങ്ങള്‍ പ്രഖ്യാപിക്കുമെന്ന് യെച്ചൂരി
കേന്ദ്ര കമ്മിറ്റി തീരുമാനിച്ച സമരം നാളെ പ്രഖ്യാപിക്കും
Update: 2022-07-31 11:06 GMT
ഡല്‍ഹി: കേരളത്തിൽ ഉൾപ്പെടെ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ അട്ടിമറിക്കാൻ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നുവെന്ന് സിപിഎം. ഇതിനെതിരെ കേന്ദ്ര കമ്മിറ്റി തീരുമാനിച്ച സമരം നാളെ പ്രഖ്യാപിക്കും. കേരളത്തിൽ കോൺഗ്രസ് ബിജെപി അവിശുദ്ധ ബന്ധമെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളെ തകർക്കാനാണ് ശ്രമം. ഇന്ത്യൻ പതാകയെ അംഗീകരിക്കാത്തവരാണ് ഓരോ വീട്ടിലും ത്രിവർണ പതാക ഉയർത്താൻ പറയുന്നത്. സ്വാതന്ത്ര്യ ദിനത്തിൽ പാർട്ടി ഓഫീസുകളിൽ പതാക ഉയർത്തുമെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ എംപിമാരെ പുറത്താക്കിയ നടപടിയെയും അദ്ദേഹം അപലപിച്ചു.