സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കം

മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നില്ല

Update: 2022-07-30 01:39 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: രണ്ട് ദിവസത്തെ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമാകും. ഭരണഘടനാനിന്ദാ പരാമർശത്തിൽ സജി ചെറിയാൻ മന്ത്രിസ്ഥാനത്തുനിന്ന് രാജിവച്ചതിന് ശേഷമുള്ള ആദ്യം കേന്ദ്ര കമ്മിറ്റി യോഗമാണ് നടക്കുന്നത്. രാജി യോഗത്തിൽ ചർച്ചയായേക്കും.

കെ-റെയിൽ സംബന്ധിച്ച നിലവിലെ സാഹചര്യവും ചർച്ചയ്ക്ക് വരും. പാർലമെന്റിൽ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന നടപടികളും യോഗം ചർച്ച ചെയ്യും. എം.പിമാരെ സസ്പെൻഡ് ചെയ്ത നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് സി.പി.എം പോളിറ്റ് ബ്യൂറോ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സി.പി.എം എം.പിമാരായ എ.എ റഹീമും വി. ശിവദാസനും നടപടി നേരിട്ട പ്രതിപക്ഷ അംഗങ്ങളിൽ ഉൾപ്പെടും.

സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട ആഘോഷ പരിപാടികൾക്ക് പോളിറ്റ് ബ്യൂറോ നേരത്തെ രൂപംനൽകിയിരുന്നു. ഇതും കേന്ദ്ര കമ്മിറ്റി ചർച്ച ചെയ്ത് അംഗീകാരം നൽകും. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കുന്നില്ല.

Summary: Two-day CPM central committee meeting will begin today in Delhi

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News