കോവിഡ് വ്യാപനം; യുപിയിലെ ഗൗതംബുദ്ധ നഗറിൽ കർഫ്യൂ
രാജ്യത്ത് കോവിഡ് കേസുകൾ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്
യു.പി: കോവിഡ് വ്യാപനത്തെ തുടർന്ന് ഉത്തർപ്രദേശിലെ ഗൗതംബുദ്ധ നഗറിൽ കർഫ്യൂ പ്രഖ്യപിച്ചു. മെയ് 31 വരെയാണ് കർഫ്യു പ്രഖ്യാപിച്ചത്. മൂന്നാ തരംഗത്തിന് ശേഷം ആദ്യമായാണ് ഒരു പ്രദേശത്ത് കർഫ്യു ഏർപ്പെടുത്തുകയും കോവിഡിനെ തുടർന്ന് നിരോധനാജ്ഞ രേഖപ്പെടുത്തുകയും ചെയ്യുന്നത്.
അതേസമയം രാജ്യത്ത് കോവിഡ് കേസുകൾ കൂടുകയാണ്. കേസുകൾ ഇന്ന് നാലായിരത്തിലേക്കെത്തുമെന്നാണ് കണക്ക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്നതെങ്കിലും കർണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്.
ബൂസ്റ്റർ ഡോസ് വിതരണത്തിലെ മന്ദഗതി സംസ്ഥാനങ്ങൾ തുടരുന്നതിനാൽ വാക്‌സിനേഷൻ കുറവുള്ള സംസ്ഥാനങ്ങളുടെ യോഗം കേന്ദ്രം വിളിച്ചേക്കും. റഷ്യൻ നിർമിത സ്പുട്‌നിക് വാക്‌സിൻ ബൂസ്റ്റർ ഡോസായി നൽകാൻ വാക്‌സിൻ സാങ്കേതിക സമിതി ശിപാർശ ചെയ്തു.