അപകീർത്തി കേസ്; രാഹുൽ ഗാന്ധിയുടെ അപ്പീൽ ഗുജറാത്ത് ഹൈക്കോടതി നാളെ പരിഗണിക്കും
വാദം കേൾക്കുന്നതിൽ നിന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപി പിന്മാറിയിരുന്നു
അഹമ്മദാബാദ്: അപകീർത്തി കേസിലെ സൂറത്ത് സെഷൻസ് കോടതി വിധിക്കെതിരെയുള്ള രാഹുൽ ഗാന്ധിയുടെ അപ്പീൽ നാളെ ഗുജറാത്ത് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് ഹേമന്ത് പ്രച്ഛക് വാദം കേൾക്കും. വാദം കേൾക്കുന്നതിൽ നിന്ന് നേരത്തെ ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ഗീതാ ഗോപി പിന്മാറിയിരുന്നു. മജിസ്ട്രേറ്റ് കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സുറത്ത് സെഷൻസ് കോടതി തള്ളിയിരുന്നു.
2019-ൽ കർണാടകയിലെ കോലാറിൽ തെരഞ്ഞെടുപ്പ് റാലിക്കിടെ നടത്തിയ പരാമർശത്തിന്റെ പേരിൽ മാർച്ച് 23-നാണ് സൂറത്തിലെ മജിസ്‌ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷിച്ചത്. എല്ലാ കള്ളൻമാർക്കും എങ്ങനെയാണ് മോദിയെന്ന പേര് വന്നതെന്ന പരാമർശത്തിനെതിരെ ബി.ജെ.പി എം.എൽ.എ ആയ പൂർണേഷ് മോദിയാണ് കോടതിയെ സമീപിച്ചത്.
കോടതി ശിക്ഷിച്ചതിന് പിന്നാലെ രാഹുൽ ഗാന്ധിയുടെ എം.പി സ്ഥാനം റദ്ദാക്കുകയും ചെയ്തിരുന്നു. അയോഗ്യനാക്കപ്പെട്ടതിനെ തുടർന്ന് അദ്ദേഹം ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു.