ഡൽഹി കലാപക്കേസ്; ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്കെതിരെ കേസ്

റൗസ് അവന്യൂ കോടതിയാണ് ഉത്തരവിട്ടത്

Update: 2025-04-01 10:01 GMT
Advertising

ന്യൂഡൽഹി: ഡൽഹി കലാപക്കേസിൽ ഡൽഹി നിയമമന്ത്രി കപിൽ മിശ്രക്ക് എതിരെ അമ്പേഷണം വേണമെന്ന് കോടതി. റൗസ് അവന്യൂകോടതിയാണ് ഉത്തരവിട്ടത്. വടക്കു-കിഴക്കൻ ഡൽഹിയിലുണ്ടായ കലാപത്തിലാണ് കേസെടുത്ത് അന്വേഷിക്കണമെന്ന് കോടതി ഉത്തരവുണ്ടായിരിക്കുന്നത്.

2020ൽ കലാപമുണ്ടായിരുന്ന സമയത്ത് ആ പരിസരത്ത് ഉണ്ടായിരുന്നില്ല, അതിനാൽ തനിക്കെതിരെ കേസ് എടുക്കാൻ പാടില്ല എന്നായിരുന്നു കപിൽ മിശ്രയുടെ നിലപാട്. എന്നാൽ മൊബൈൽ ടവർ പരിശോധനയുടെ അടിസ്ഥാനത്തിൽ കലാപസമയത്ത് അദ്ദേഹം അവിടെയുണ്ടായിരുന്നെന്നാണ് ഡൽഹി പൊലീസ് കോടതിയിൽ അറിയിച്ചത്.

കപിൽ മിശ്രക്കെതിരെ അഞ്ച് വർഷമായി കേസെടുത്തുള്ള അന്വേഷണം ഡൽഹി പൊലീസ് ആരംഭിച്ചിരുന്നില്ല. പലതരത്തിൽ‌ ​ഹരജി കൊടുത്തുകൊണ്ട് അന്വേഷണം നീട്ടിക്കൊണ്ടുപോകുകയായിരുന്നു കപിൽ മിശ്ര ചെയ്തത്. 

Full View

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News