ഡൽഹിയിൽ ജലക്ഷാമം രൂക്ഷം: അധിക ജലം നൽകാതെ ഹരിയാന, നിരാഹാര സമരത്തിന് മന്ത്രി അതിഷി

ആം ആദ്മി സർക്കാരിനെ കുറ്റപ്പെടുത്തി സമരം ശക്തമാക്കുകയാണ് ബിജെപി

Update: 2024-06-21 02:02 GMT
Editor : Lissy P | By : Web Desk
Advertising

ഡൽഹി: ഡൽഹിയിൽ ജലക്ഷാമം രൂക്ഷമായി തുടരുന്നു. ഹരിയാന ഡൽഹിക്ക് വെള്ളം കൊടുത്തില്ലെങ്കിൽ നാളെ മുതൽ നിരാഹാരം ആരംഭിക്കുമെന്ന നിലപാടിലാണ് മന്ത്രി അതിഷി മാര്‍ലെന. എന്നാൽ ആം ആദ്മി സർക്കാരിനെ കുറ്റപ്പെടുത്തി ഡൽഹിയിൽ സമരം ശക്തമാക്കുകയാണ് ബിജെപി.

രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി ഹരിയാനയിൽ നിന്നും കൂടുതൽ ജലം വിട്ടുകിട്ടാൻ പ്രധാനമന്ത്രി ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഡൽഹി സർക്കാർ കത്തയച്ചിരുന്നു. സ്വന്തമായി ജല സ്രോതസ് ഇല്ലാത്ത ഡൽഹിക്കു ഹരിയാനയിൽ നിന്നും 613 ദശലക്ഷം ഗ്യാലൻ ജലമാണ് വിട്ടുകൊടുക്കേണ്ടത്. നിലവിൽ ലഭിക്കുന്നത് 513 ദശലക്ഷം ഗ്യാലൻ ജലം മാത്രമാണ്. എല്ലാ ബിജെപി എംപിമാരും ഹരിയാനയോടും ജലം വിട്ടു നൽകാൻ അഭ്യർത്ഥിക്കണമെന്നു മന്ത്രി ആതിഷി ആവശ്യപ്പെട്ടു വെള്ളം നൽകാൻ പോകുന്നില്ല എന്ന കടുത്ത നിലപാടിലാണ് ഹരിയാന. ഡൽഹിയുടെ ആഭ്യന്തര പ്രശ്‌നം അവർ തന്നെ പരിഹരിക്കണമെന്നും ഹരിയാനയ്ക്ക് കൂടുതലായി ഒന്നും ചെയ്യാനില്ലെന്നു മന്ത്രി ഡോ.അഭേ സിങ് വ്യക്തമാക്കി.

തെക്കൻ ഡൽഹിയിലേക്ക് വെള്ളം എത്തിക്കുന്ന സോണിയ വിഹാറിലെ പൈപ്പിൽ കഴിഞ്ഞ ദിവസം വലിയ ചോർച്ച ഉണ്ടായതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നു ആംആദ്മി ആരോപിക്കുന്നു. സൗജന്യ കുടിവെള്ളം വാഗ്ദാനം ചെയ്ത അധികാരത്തിലെത്തിയ ആം ആദ്മി, ലഭിച്ചിരുന്ന കുടിവെള്ളവും മുടിച്ചെന്നു ബിജെപി കുറ്റപ്പെടുത്തുന്നു. ടാങ്കറുകളെ കാത്താണ് രാത്രി വരെ ഡൽഹിക്കാർ തെരുവിൽ ചെലവഴിക്കുന്നത്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News