സ്ഥാനാർഥി പ്രഖ്യാപനത്തിൽ അതൃപ്തി; രാജസ്ഥാൻ ബി.ജെ.പി ആസ്ഥാനത്ത് പ്രവർത്തകരുടെ പ്രതിഷേധം
ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയിൽ നിന്ന് പുറത്തായ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു
Update: 2023-10-22 10:22 GMT
ജയ്പൂർ: രാജസ്ഥാൻ ബിജെപി ഓഫീസിന് മുന്നിൽ പ്രവർത്തകരുടെ പ്രതിഷേധം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിലെ അതൃപ്തിയെ തുടർന്നാണ് പ്രതിഷേധം.
200 അംഗ നിയമസഭ സീറ്റുകളിൽ 124 സീറ്റുകള്‍ മാത്രമാണ് ബി.ജെ.പി ഇതുവരെ പ്രഖ്യാപിച്ചത്. ഇന്നലെ 83 സ്ഥാനാർത്ഥികളുടെ രണ്ടാം ഘട്ട പട്ടിക ബിജെപി പുറത്തിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയത്. ടയറുകള്‍ ഉള്‍പ്പടെ കത്തിച്ചാണ് പ്രവർത്തകർ പ്രതിഷേധിക്കുന്നത്.
ആദ്യഘട്ട സീറ്റ് പ്രഖ്യാപനത്തിന് പിന്നാലെ പട്ടികയിൽ നിന്ന് പുറത്തായ ബി.ജെ.പി എം.എൽ.എമാർ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. വസുന്ധര്യ രാജെ പക്ഷത്ത് നിന്നുള്ളവരായിരുന്നു പ്രതിഷേധവുമായി എത്തിയത്. സീറ്റ് ലഭിച്ചില്ലെങ്കിൽ പാർട്ടിക്കെതിരെ മത്സരിക്കുമെന്ന് മുന്നറിയിപ്പും നൽകിയിരുന്നു.