ചാപിള്ളയെ പട്ടികൾ കടിച്ചുവലിച്ചു; മധ്യപ്രദേശിലെ ആശുപത്രിക്ക് മുന്നിൽ ഞെട്ടിക്കുന്ന കാഴ്ച
രണ്ടുവര്‍ഷത്തിനിടെ രണ്ടാം തവണയാണ് ഈ ആശുപത്രിക്ക് മുന്നില്‍ സമാനമായ സംഭവം അരങ്ങേറുന്നത്
പിറന്നയുടൻ മരിച്ച കുട്ടിയുടെ മൃതദേഹം ആശുപത്രിക്ക് മുന്നിൽ പട്ടികൾ കടിച്ചുവലിച്ചു. മധ്യപ്രദേശിലെ അശോക് നഗറിലെ ജില്ലാ ആശുപത്രിക്ക് മുന്നിലാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ആശുപത്രിയിലെ ശുചീകരണത്തൊഴിലാളിയാണ് കുഞ്ഞിനെ കടിച്ചുവലിക്കുന്ന പട്ടികളെ കണ്ടത്. തുടർന്ന് ഇയാൾ പട്ടികളെ ഓടിച്ച ശേഷം മൃതദേഹം ആശുപത്രിയിലെ ഡോക്ടർമാരെ ഏൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ ഹോസ്പിറ്റലിനോട് അധികാരികൾ വിശദീകരണമാവശ്യപ്പെട്ടു.
മൃതദേഹം പോസ്റ്റ്‌മോർട്ടം റൂമിൽ തങ്ങൾ സുരക്ഷിതമായി വച്ചിരുന്നു എന്നും ഇതെങ്ങനെയാണ് സംഭവിച്ചത് എന്ന് തങ്ങൾക്ക് അറിയില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഇതേ ആശുപത്രിക്ക് മുന്നിൽ ഇതിന് സമാനമായ മറ്റൊരു സംഭവം അരങ്ങേറിയിരുന്നു. എന്നാല്‍ മുമ്പ് പലതവണ ആശുപത്രിക്ക് മുന്നിൽ പട്ടികൾ ചാപിള്ളകളെ കടിച്ചുവലിക്കുന്നത് തങ്ങൾ കണ്ടിട്ടുണ്ട് എന്ന് അശോക് നഗര്‍ നിവാസികള്‍ പറയുന്നു.
ദിനം പ്രതി 400 രോഗികളെ ചികിത്സിക്കുന്ന ഈ ആശുപത്രിയിൽ 20 ഡോക്ടർമാരുടെ കുറവാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മധ്യപ്രദേശിലെ മറ്റു മെഡിക്കൽ കോളേജുകളിലും സമാനമായ സ്ഥിതിവിശേഷമാണുള്ളത്. സംസ്ഥാനത്തെ 13 മെഡിക്കൽ കോളേജുകളിൽ 836 ഡോക്ടർമാരുടെയും 16,000 നഴ്‌സിങ് സ്റ്റാഫുകളുടെയും കുറവ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
summary: The body of a child who died shortly after birth was bitten by dogs in front of the hospital. The shocking incident took place in front of the district hospital in Ashok Nagar, Madhya Pradesh. The cleaner at the hospital saw the dog biting the baby. He then chased the dog and handed the body over to doctors at the hospital. Authorities sought an explanation from the hospital for the incident.