ഐഎസ് ഭീകരരെന്ന് സംശയം; നാല് ശ്രീലങ്കൻ പൗരന്മാർ അറസ്റ്റിൽ

അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡാണ് ഇവരെ അറസ്റ്റ് ചെയ്തത്

Update: 2024-05-20 11:05 GMT
Doubt that IS terrorists; Four Sri Lankan nationals arrested,ahamedabad airport,latest news,
AddThis Website Tools
Advertising

അഹമ്മദാബാദ്: ഐഎസ് ഭീകരരെന്ന് സംശയിക്കുന്ന നാല് ശ്രീലങ്കൻ പൗരന്മാരെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് നാലുപേരെയും അറസ്റ്റ് ചെയ്തത്.

ഇവരുടെ മൊബൈൽ ഫോണിൽ നിന്ന് രഹസ്യ സ്വഭാവത്തിലുള്ള ചാറ്റുകളും കണ്ടെടുത്തു. ശ്രീലങ്കയിൽ നിന്ന് ചെന്നൈ വഴിയാണ് ഭീകരർ അഹമ്മദാബാദിലെത്തിയതെന്നാണ് റിപ്പോർട്ട്. ഇവർക്ക് പാകിസ്ഥാനുമായി ബന്ധമുണ്ടെന്നും വിവരങ്ങളുണ്ട്.

ക്വാളിഫയർ, എലിമിനേറ്റർ മത്സരങ്ങൾക്കായി മൂന്ന് ഐപിഎൽ ടീമുകൾ അഹമ്മദാബാദ് വിമാനത്താവളത്തിൽ എത്തുന്നതിന് മുന്നോടിയായാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിലുടനീളം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

മെയ് 12ന് അഹമ്മദാബാദ് വിമാനത്താവളത്തിന് ബോംബ് ഭീഷണിയുണ്ടെന്ന് ഇമെയിൽ സന്ദേശം ലഭിച്ചിരുന്നു. ഇന്ത്യയിലെ ഐഎസിന്റെ രണ്ട് മുൻനിര നേതാക്കളെ കഴിഞ്ഞ മാർച്ചിൽ അന്താരാഷ്ട്ര അതിർത്തിക്ക് സമീപം അറസ്റ്റ് ചെയ്തിരുന്നു.



Tags:    

Writer - അരുണ്‍രാജ് ആര്‍

contributor

Editor - അരുണ്‍രാജ് ആര്‍

contributor

By - Web Desk

contributor

Similar News