ശിവന്റെ അവതാരമെന്ന് വാദം, പുനർജീവനം സാധിക്കുമെന്ന് വിശ്വാസം; 85കാരിയെ അടിച്ചുകൊന്ന് വൃദ്ധൻ

കുട കൊണ്ട് അടിച്ചാണ് പ്രതാപ് വൃദ്ധയെ കൊല്ലുന്നത്

Update: 2023-08-07 12:44 GMT
Drunk 60-Yr-Old Kills 85-Yr-Old Tribal Woman In Udaipur
AddThis Website Tools
Advertising

രാജസ്ഥാനിലെ ഉദയ്പൂരിൽ 85കാരിയെ അടിച്ചുകൊന്ന് വൃദ്ധൻ. ഗോഗുണ്ട ടെഹ്‌സിൽ സ്വദേശിയായ കൽകി ബായ് ഗാമെതി എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്. പ്രതാപ് സിംഗ് എന്നയാളാണ് പ്രതി. ശിവന്റെ അവതാരമെന്ന് സ്വയം വിശ്വസിച്ച ഇയാൾ പുനർജീവനം സാധ്യമാക്കാമെന്ന് വിശ്വസിപ്പിച്ച് കൽകിയെ കൊലപ്പെടുത്തുകയായിരുന്നു. പ്രതാപിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവത്തിന്റെ വീഡിയോ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ പ്രതാപ് കൽകിയെ അടുത്ത് വിളിച്ചിരുത്തി സംസാരിക്കുന്നതും മുടിയിൽ പിടിച്ചു വലിക്കുന്നതും വലിച്ചിഴയ്ക്കുന്നതുമൊക്കെ കാണാം. കുട കൊണ്ട് അടിച്ചാണ് ഇയാൾ വൃദ്ധയെ കൊല്ലുന്നത്. താൻ ഭഗവാൻ ശിവന്റെ അവതാരമാണെന്നും നിങ്ങൾ മഹാറാണിയാണെന്നുമൊക്കെ ഇവർ വൃദ്ധയോട് പറയുന്നുണ്ട്.

സംഭവസമയം ഇയാൾ മദ്യലഹരിയിലായിരുന്നെന്നും നടന്നതൊന്നും ഇയാൾക്ക് ഓർമയില്ലെന്നും പൊലീസ് പറയുന്നു. വൃദ്ധയെ പുനരുജ്ജീവിപ്പിക്കാൻ തനിക്ക് സാധിക്കുമെന്നാണ് പ്രതാപ് വിശ്വസിച്ചിരുന്നത്. ഇയാൾ വൃദ്ധയെ ഉപദ്രവിക്കുമ്പോഴൊന്നും ആരും പിടിച്ചു മാറ്റാൻ പോലും തയ്യാറാകുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News