രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം: ജയ്പൂരിൽ 30മിനിറ്റിൽ മൂന്ന് തവണ പ്രകമ്പനം
മണിപ്പൂരിലെ ഉക്റളിലാണ് ഭൂചലനം അനുഭവപ്പെട്ടത്
രാജസ്ഥാനിലും മണിപ്പൂരിലും ഭൂചലനം. രാജസ്ഥാനിലെ ജയ്പൂരിൽ 30മിനിറ്റിനിടെ മൂന്ന് തവണ ഭൂചലനം അനുഭവപ്പെട്ടു. പുലർച്ചെ 4.09നാണ് ആദ്യ പ്രകമ്പനമുണ്ടായത്. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. തുടർന്ന് 4.22നും 4.25നും വീണ്ടും പ്രകമ്പനമുണ്ടായി. റിക്ടർ സ്കെയിലിൽ യഥാക്രമം 3.1, 3.4 തീവ്രതയാണ് രേഖപ്പെടുത്തിയത്.
മണിപ്പൂരിലെ ഉക്റളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പൂലർച്ചെ അഞ്ച് മണിയോടെയായിരുന്നു 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം. ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
Earthquake of Magnitude:3.5, Occurred on 21-07-2023, 05:01:46 IST, Lat: 24.99 & Long: 94.21, Depth: 20 Km ,Location: Ukhrul,Manipur, India for more information Download the BhooKamp App https://t.co/NxfkEHnLaT @ndmaindia @Indiametdept @KirenRijiju @Dr_Mishra1966 @DDNewslive pic.twitter.com/FiSzyGAgC9
— National Center for Seismology (@NCS_Earthquake) July 20, 2023