'ദിവസവും മത്സ്യം കഴിച്ചാൽ ഐശ്വര്യ റായുടേത് പോലെ തിളക്കമുള്ള കണ്ണുകളുണ്ടാകും'- മഹാരാഷ്ട്ര ബിജെപി മന്ത്രി

ഐശ്വര്യ റായ് മംഗളൂരുവിൽ കടൽത്തീരത്താണ് താമസിച്ചിരുന്നതെന്നും ദിവസവും മത്സ്യം കഴിക്കുന്നതിനാലാണ് അവരുടെ കണ്ണുകൾക്ക് ഇത്ര തിളക്കമെന്നുമാണ് മന്ത്രിയുടെ പരാമർശം

Update: 2023-08-21 12:55 GMT
ദിവസവും മത്സ്യം കഴിച്ചാൽ ഐശ്വര്യ റായുടേത് പോലെ തിളക്കമുള്ള കണ്ണുകളുണ്ടാകും- മഹാരാഷ്ട്ര ബിജെപി മന്ത്രി
AddThis Website Tools
Advertising

മുംബൈ: ദിവസവും മത്സ്യം കഴിച്ചാൽ നടി ഐശ്വര്യ റായുടേത് പോലെ തിളക്കമുള്ള കണ്ണുകളുണ്ടാകുമെന്ന് മഹാരാഷ്ട്രയിലെ ബിജെപി മന്ത്രി വിജയ്കുമാര്‍ ഗവിത്. ഐശ്വര്യ റായ് മംഗളൂരുവിൽ കടൽത്തീരത്താണ് താമസിച്ചിരുന്നതെന്നും ദിവസവും മത്സ്യം കഴിക്കുന്നതിനാലാണ് അവരുടെ കണ്ണുകൾക്ക് ഇത്ര തിളക്കമെന്നുമാണ് മന്ത്രിയുടെ പരാമർശം. വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ മന്ത്രിയുടെ പരാമര്‍ശം വിവാദമാവുകയും ചെയ്തു.  

"ദിവസവും മത്സ്യം കഴിക്കുന്നവര്‍ക്ക് മിനുസമാര്‍ന്ന ചര്‍മ്മം ഉണ്ടാകുകയും കണ്ണുകള്‍ തിളങ്ങുകയും ചെയ്യും. ആരെങ്കിലും നിങ്ങളെ നോക്കുകയാണെങ്കില്‍, ആ വ്യക്തി നിങ്ങളിലേക്ക് ആകര്‍ഷിക്കപ്പെടും. ഐശ്വര്യ റായ്‌യെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നോ? അവര്‍ മംഗളൂരുവിലെ കടല്‍തീരത്താണ് താമസിച്ചിരുന്നത്. അവര്‍ ദിവസവും മീന്‍ കഴിക്കുമായിരുന്നു. അവരുടെ കണ്ണുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ.. നിങ്ങള്‍ക്കുമുണ്ടാകും അതുപോലെയുള്ള കണ്ണുകള്‍"- ഇതാണ് വിജയ്കുമാര്‍ ഗവിതിന്റെ വാക്കുകൾ.  

മഹാരാഷ്ട്രയിലെ നന്ദുര്‍ബാര്‍ ജില്ലയിലെ പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രി വിജയ്കുമാര്‍ ഗവിതിന്റെ പരാമര്‍ശം. മഹാരാഷ്ട്രയിലെ പട്ടികജാതി വകുപ്പ് മന്ത്രിയാണ് വിജയ്കുമാര്‍ ഗവിത്. ഇത്തരം നിസാരമായ കാര്യങ്ങള്‍ക്ക് പകരം മന്ത്രി ആദിവാസി ഗോത്രവിഭാഗങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടതെന്ന് എന്‍സിപി നേതാക്കള്‍ പറഞ്ഞു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News