ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടർ; ഇന്ധനവിലവര്‍ധന നേരിടാന്‍ വേറിട്ട സമ്മാനവുമായി ഗുജറാത്ത് കമ്പനി

സൂററ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അലൈൻസ് ഗ്രൂപ്പാണ് ഇലക്ട്രിക് സ്‌കൂട്ടർ സമ്മാനമായി നൽകി ജീവനക്കാരെ ഞെട്ടിച്ചത്

Update: 2021-11-07 08:56 GMT
Advertising

 ദീപാവലി സമ്മാനമായി ജീവനക്കാർക്ക് ഇലക്ട്രിക് സ്‌കൂട്ടർ  നൽകി ഞെട്ടിച്ചിരിക്കുകയാണ് സൂറത് ആസ്ഥാനമായ ഒരു കമ്പനി. അനുദിനം വർധിച്ചു കൊണ്ടിരിക്കുന്ന ഇന്ധനവിലയിൽ പൊറുതി മുട്ടിയ ജീവനക്കാർക്ക് ദീപാവലി മധുരം പോലെയാണ് ഇലക്ടിക് സ്‌കൂട്ടർ സമ്മാനമായി ലഭിച്ചത്.ഗുജറാത്തിലെ സൂററ്റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അലൈൻസ് ഗ്രൂപ്പാണ് ഇലക്ട്രിക് സ്‌കൂട്ടർ സമ്മാനമായി നൽകി ജീവനക്കാരെ ഞെട്ടിച്ചത്.

ഇന്ധനവില അനുദിനം വർധിച്ച് കൊണ്ടിരിക്കെ ജീവനക്കാർക്ക് ആശ്വാസമായാണ് തങ്ങൾ ഇങ്ങനെയൊരു സമ്മാനം നൽകാൻ തീരുമാനിച്ചത് എന്നും പ്രകൃതി സൗഹൃദ യാത്ര കൂടെ ഇത് കൊണ്ട് ലക്ഷ്യം വക്കുന്നുണ്ട് എന്നും അലൈൻസ് ഗ്രൂപ്പ് ഡയറക്ടർ സുബാഷ് ദവാർ പറഞ്ഞു.

കമ്പനിയിലെ 35 ജീവനക്കാർക്കാണ്  സമ്മാനമായി ഇലക്ട്രിക് സ്‌കൂട്ടറുകൾ ലഭിച്ചത്. അപ്രതീക്ഷിതമായി കിട്ടിയ സമ്മാനത്തിൽ വലിയ സന്തോഷത്തിലാണ് കമ്പനി ജീവനക്കാർ. കമ്പനി തങ്ങളെ ഞെട്ടിച്ചുകളഞ്ഞെന്നും കമ്പനിയുടെ പുരോഗതിക്കായി ഇനിയുമൊരുപാട് കാലം കഠിനാധ്വാനം ചെയ്യാൻ ഇത് പ്രചോദനമാവുമെന്നും ജീവനക്കാർ പറഞ്ഞു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News