ഇൻഡ്യാ സഖ്യത്തിലെ ചില കക്ഷികളുടെ നിലപാട് സങ്കടകരം-ഇ.ടി മുഹമ്മദ് ബഷീർ

രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടക്കുന്ന ചർച്ച ലീഗ് എം.പിമാർ ബഹിഷ്‌ക്കരിച്ചു

Update: 2024-02-10 09:59 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്രം ലോക്‌സഭയിൽ ചർച്ച ചെയ്യാൻ തീരുമാനിച്ചതിൽ ദുരൂഹതയുണ്ടെന്ന് ഇ.ടി മുഹമ്മദ് ബഷീർ എം.പി. ഇക്കാര്യത്തിൽ ഇൻഡ്യാ സഖ്യത്തിലെ ചില കക്ഷികളുടെ നിലപാട് സങ്കടകരമാണെന്നും അദ്ദേഹം മീഡിയവണിനോട് പറഞ്ഞു.

ഇന്നലെ രാത്രിയാണ് അയോധ്യ ചർച്ചയെക്കുറിച്ച് എം.പിമാരെ വിവരം അറിയിച്ചത്. ഇതിനെതിരെ ഇൻഡ്യാ മുന്നണിയിലെ കക്ഷികൾ ആഞ്ഞടിച്ചമുന്നോട്ട് വരേണ്ടതായിരുന്നു. ഇൻഡ്യാ സഖ്യത്തിലെ ചില കക്ഷികളുടെ നിലപാട് സങ്കടകരമാണെന്നും ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു.

Full View

രാമക്ഷേത്രം രാഷ്ട്രീയവൽക്കരിക്കുന്നതിനെതിരെ പ്രതിഷേധവുമായി മുസ്ലിം ലീഗ് എം.പിമാർ രംഗത്തെത്തിയിരുന്നു. രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് ലോക്സഭയിൽ നടക്കുന്ന ചർച്ച എം.പിമാർ ബഹിഷ്‌ക്കരിച്ചു. ലീഗ് എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീർ, എം.പി അബ്ദുസ്സമദ് സമദാനി, നവാസ് ഗനി എന്നിവരാണു പ്രതിഷേധിച്ചത്.

Summary: ET Muhammad Basheer MP said there is mystery in deciding to discuss Ayodhya's Ram Mandir in Lok Sabha

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News