ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ വൈകി; അച്ഛന്‍ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു

അച്ഛന്റെ കുത്തേറ്റ് വാരിയെല്ലിന് മുകളില്‍ പരിക്കേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Update: 2023-06-18 05:34 GMT
Editor : vishnu ps | By : Web Desk
Father stabbed mobile app അച്ഛൻ മൊബൈൽ ആപ്പ്
AddThis Website Tools
Advertising

ഡല്‍ഹി: മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ വൈകിയതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ അച്ഛന്‍ മകനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. ഡല്‍ഹിയിലെ മധു വിഹാറിലാണ് കഴിഞ്ഞ ദിവസം സംഭവം നടന്നത്.

കേന്ദ്ര സര്‍വീസില്‍ നിന്ന് വിരമിച്ച 64 കാരനായ അശോക് സിങാണ് 23 വയസുള്ള മകന്‍ ആദിത്യ സിങിനെ കത്തികൊണ്ട് കുത്തിയത്.

അശോക് സിങ്ങും ഭാര്യയും തമ്മില്‍ മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്ന് പൊലീസ് അറിയിച്ചു.

ഇയാള്‍ക്കെതിരെ പൊലീസ് ഐ.പി.സി 324 പ്രകാരം കേസെടുത്തു. വാരിയെല്ലിന് മുകളില്‍ രണ്ട് കുത്തുകളേറ്റ മകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പൊലീസ് റിപ്പോര്‍ട്ട് അനുസരിച്ച്, ഗുഡ്ഗാവില്‍ പുതിയ ഫ്‌ളാറ്റ് വാങ്ങിയ അശോക് സിങിന് കുറച്ച് പണമിടപാടുകള്‍ കൂടി നടത്താനുണ്ടായിരുന്നു. അതിനായി ഇയാള്‍ ഭാര്യ മഞ്ചു സിങിനോട് അവരുടെ ഫോണിലൊരു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാന്‍ സമയമെടുത്തതോടെ അശോക് സിങ് ഭാര്യയുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. മകന്‍ ആദിത്യ പ്രശ്‌നത്തില്‍ ഇടപെട്ടതോടെ സമനില തെറ്റിയ അശോക് മകനെ കിച്ചണില്‍ ഉപയോഗിക്കുന്ന കത്തിയെടുത്ത് നെഞ്ചില്‍ കുത്തുകയായിരുന്നു.

Tags:    

Writer - vishnu ps

Multimedia Journalist

Editor - vishnu ps

Multimedia Journalist

Web Desk

By - Web Desk

contributor

Similar News