മൂന്നു വയസുകാരനെ കടിച്ച പാമ്പിനെ കുപ്പിയിലടച്ച് പിതാവ്; മരിച്ച മകനെ ജീവിപ്പിക്കാന്‍ മന്ത്രവാദിയെ തേടി,ഒടുവില്‍ സംഭവിച്ചത്
ലാല്‍ ബഹദൂറിന്‍റെ മൂന്നു വയസുകാരനായ മകന്‍ ആശിഷ് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് പാമ്പു കടിയേറ്റത്
സൂരജ്‍പൂര്‍: മൂന്നു വയസുകാരനായ മകനെ കടിച്ച പാമ്പിനെ കുപ്പിയിലടച്ച ശേഷം മരിച്ച മകനെ ജീവിപ്പിക്കുന്നതിനായി മന്ത്രവാദിയെ തേടിയ ഞെട്ടിപ്പിക്കുന്ന സംഭവമാണ് ഛത്തീസ്ഗഡില്‍ നിന്നും പുറത്തുവരുന്നത്. ഛത്തീസ്ഗഡിലെ സൂരജ്‍പൂറിലാണ് സംഭവം.
ലാല്‍ ബഹദൂറിന്‍റെ മൂന്നു വയസുകാരനായ മകന്‍ ആശിഷ് വീട്ടില്‍ കിടന്നുറങ്ങുന്നതിനിടെയാണ് പാമ്പു കടിയേറ്റത്. പാമ്പു കടിയേറ്റ ഉടന്‍ തന്നെ വീട്ടുകാര്‍ അതിനെ പിടികൂടി കുപ്പിയിലാക്കി. ആശിഷിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സക്കിടെ മരിച്ചു. ലാൽ ബഹദൂറിന് മകന്‍റെ മരണം അംഗീകരിക്കാൻ കഴിഞ്ഞില്ല. തന്‍റെ മകന്‍ ജീവനോടെയുണ്ടെന്നാണ് ലാല്‍ കരുതുന്നത്. ഒരു മന്ത്രവാദിക്ക് തന്‍റെ കുഞ്ഞിനെ ജീവിപ്പിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഇയാള്‍. 'തന്‍റെ മകനെ പുനരുജ്ജീവിപ്പിക്കാൻ മന്ത്രവാദിയെ കണ്ടെത്തുന്നതിൽ' പരാജയപ്പെട്ടതോടെ ലാൽ ബഹദൂറിന് എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ടു. ഒടുവിൽ ഡോക്ടർമാർ പോസ്റ്റ്‌മോർട്ടം നടത്തി ആശിഷിന്‍റെ മൃതദേഹം വീട്ടുകാർക്ക് വിട്ടുകൊടുത്തു. തുടർന്ന് വീട്ടുകാർ വിഷപ്പാമ്പിനെ കുപ്പിയില്‍ നിന്നും പുറത്തുവിടുകയും ചെയ്തു.
ജീവൻ അപകടത്തിലാക്കുന്ന അന്ധവിശ്വാസങ്ങൾ വച്ചുപുലര്‍ത്തരുതെന്ന് സംഭവത്തോട് പ്രതികരിച്ച സൂരജ്പൂരിലെ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസർ ആർഎസ് സിംഗ് പറഞ്ഞു. ജില്ലയിലെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഉപ ആരോഗ്യ കേന്ദ്രങ്ങളിലും ലഭ്യമായ ആന്റി വെനം വാക്സിനുകൾ ആരോഗ്യ വകുപ്പ് നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.പാമ്പുകടിയേറ്റാൽ, തെളിയിക്കപ്പെടാത്ത പ്രതിവിധികളെ ആശ്രയിക്കുന്നതിനുപകരം ആളുകൾ ശരിയായ വൈദ്യചികിത്സ തേടണം. എല്ലാ പാമ്പുകളും വിഷമുള്ളവയല്ല, കൃത്യസമയത്ത് ചികിത്സിച്ചാൽ ജീവൻ രക്ഷിക്കാൻ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.