ഡൽഹിയിലെ രോഹിണിയിൽ തീപിടിത്തം; ബാദ്‌ലി ഗാവിലെ കെട്ടിടങ്ങൾക്ക് തീപിടിച്ചു
മെട്രോ സർവീസ് നിർത്തി വെച്ചു
Update: 2022-06-26 04:14 GMT


ഡൽഹി: രോഹിണി ബാദ്‌ലി ഗാവിലെ കെട്ടിടങ്ങൾക്ക് തീപിടിച്ചു. ബാദ്‌ലി പ്രദേശത്തെ പ്ലാസ്റ്റിക് ഫാക്ടറിയിലാണ് തീപിടിത്തമുണ്ടായതെന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ അറിയിച്ചു. വടക്കൻ ഡൽഹിയിലെ ഹൈദർപൂർ മെട്രോ സ്‌റ്റേഷനു സമീപമുള്ള എ 69 എന്ന സ്ഥലത്തുള്ള ഒരു പ്ലാസ്റ്റിക് ഡാന ഫാക്ടറിയിൽ പുലർച്ചെ 2.10 നാണ് തീപിടിത്തമുണ്ടായത്.
തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. ഫയര്‍ഫോഴ്സിന്‍റെ 23 ഫയർ എഞ്ചിനുകൾ തീ അണയ്ക്കാൻ സ്ഥലത്തുണ്ട്. സംഭവത്തെ തുടര്‍ന്ന് മെട്രോ സർവീസ് നിർത്തി വെച്ചു. ആളപായമില്ലെന്നാണ് റിപ്പോർട്ടുകൾ. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.