ജമ്മു കശ്മീർ മന്ത്രിസഭാ രൂപീകരണം; നാഷണൽ കോൺഫറൻസിന് പിന്തുണ നൽകാൻ ആംആദ്മി
ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പിഡിപി വ്യക്തമാക്കി
Update: 2024-10-11 09:35 GMT
ന്യൂഡൽഹി: ജമ്മു കശ്മീർ മന്ത്രിസഭാ രൂപീകരണത്തിൽ നാഷണൽ കോൺഫറൻസിന് പിന്തുണ നൽകാൻ തീരുമാനിച്ച് ആംആദ്മി പാർട്ടി. ഇതോടെ ഇൻഡ്യ സഖ്യത്തിന്റെ അംഗബലം 54 ആയി മാറും. പിന്തുണ അറിയിച്ച് നാല് സ്വതന്ത്ര എംഎൽഎമാരും കത്ത് നൽകിയിരുന്നു.
ജമ്മുവിൽ സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുകയാണ്. പിന്തുണയറിയിച്ചുള്ള കത്ത് ആംആദ്മി പാർട്ടി ലെഫ്റ്റനൻ്റ് ഗവർണർക്ക് കൈമാറി. നാഷണൽ കോൺഫറൻസിന് 42ഉം, കോൺഗ്രസിന് ആറും സീറ്റാണുള്ളത്. അതേസമയം, ശക്തമായ പ്രതിപക്ഷമായി പ്രവർത്തിക്കുമെന്ന് പിഡിപി വ്യക്തമാക്കി.
ഇന്ന് വൈകുന്നേരം കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുന്നുണ്ട്. ഇതിനുശേഷം പിന്തുണക്കത്ത് ഒമർ അബ്ദുള്ളക്ക് കൈമാറും. സത്യപ്രതിജ്ഞയ്ക്കുള്ള തീയ്യതിയും ഇന്ന് തീരുമാനിക്കുമെന്നാണ് ലഭിക്കുന്ന സൂചന.