ത്രിപുര മുൻ മുഖ്യമന്ത്രി ബിപ്ലബ് ദേബിന്റെ കാർ അപകടത്തിൽപ്പെട്ടു

നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബിപ്ലബിന്റെ കാർ ഇടിക്കുകയായിരുന്നു.

Update: 2023-02-20 13:27 GMT
Former Tripura CM Biplab Debs car, accident in haryana,
AddThis Website Tools
Advertising

പാനിപ്പത്ത്: മുൻ ത്രിപുര മുഖ്യമന്ത്രിയും ബി.ജെ.പി നേതാവും രാജ്യസഭാ എം.പിയുമായ ബിപ്ലബ് ദേബ് സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു. ഹരിയാന പാനിപ്പത്തിലലെ ജി.ടി റോഡിലായിരുന്നു അപകടം.

ഡൽഹിയിൽ നിന്നും ഛണ്ഡീ​ഗഡിലേക്ക് വരവെ സമൽഖയ്ക്കും പാനിപ്പത്തിനും ഇടയിലുള്ള റോഡിലാണ് അപകടമുണ്ടായത്. നിർത്തിയിട്ടിരുന്ന വാഹനത്തിൽ ബിപ്ലബിന്റെ കാർ ഇടിക്കുകയായിരുന്നു. അപകടത്തിൽ ബിപ്ലബിന്റെ കാറിന്റെ മുൻ ചക്രത്തിന്റെ മുകൾഭാ​ഗത്തും ഡ്രൈവിങ് സീറ്റ് ഡോറിനും കേടുപാടുണ്ടായി.


സംഭവത്തിൽ ബിപ്ലബ് ദേബ് ഉൾപ്പെടെ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സമൽഖ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഓം പ്രകാശ് പറഞ്ഞു. നിലവിൽ ബി.ജെ.പിയിൽ ഹരിയാന സംസ്ഥാനത്തിന്റെ ചുമതലയാണ് ബിപ്ലബ് ദേബിനുള്ളത്.

ബി.ജെ.പി സംസ്ഥാന ഘടകത്തിൽ പടലപ്പിണക്കം രൂക്ഷമായതിനെ തുടർന്ന് 2022 മെയ് 14നാണ് ബിപ്ലബ് കുമാർ ദേബ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. ബി.ജെ.പി നിര്‍ദേശപ്രകാരമായിരുന്നു രാജി. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News