ഓൺലൈൻ ആപ്പുകൾ വഴി തട്ടിപ്പ്: പ്രധാന പ്രതി അറസ്റ്റിൽ
തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പൂനെയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്
Update: 2021-10-21 10:05 GMT


ഓൺലൈൻ ആപ്പുകൾ വഴി വ്യാജ പരസ്യം നൽകി പണം തട്ടിയ കേസിലെ പ്രധാന പ്രതി അറസ്റ്റിൽ. മുംബൈ സ്വദേശിയായ ഷൈലേഷ് ഷിൻഡേയാണ് പിടിയിലായത്. മുംബൈയിലെ ഒരു ഐ.ടി കമ്പനി ജിവനക്കാരനാണ് ഷൈലേഷ് ഷിൻഡേ. തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പൊലീസാണ് പൂനെയിൽ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ നാളെ കേരളത്തിലെത്തിക്കും.