ബിപിൻ റാവത്തിന്റെ പിൻഗാമി ആരാകും; കൂടുതൽ സാധ്യത എം.എം നരവനെക്ക്
നിലവിലെ സേനാമേധാവികളിൽ കരസേന മേധാവി ജനറൽ എം.എം നരവനെയാണ് സീനിയർ ഉദ്യോഗസ്ഥൻ
സൈനിക ഹെലികോപ്ടർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ വിയോഗത്തിൽ രാജ്യം ഞെട്ടിയിരിക്കുകയാണ്. ഈ ദു:ഖവേളയിലും റാവത്തിന്റെ പിൻഗാമിയായി ആര് സ്ഥാനമേൽക്കും ചോദ്യം എല്ലാവരുടെയും മനസിലുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിലുള്ള സുരക്ഷാകാര്യ മന്ത്രിതല സമിതി ഇതുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. അടുത്ത 10 ദിവസത്തിനുള്ളിൽ പുതിയ സംയുക്തസേനാമേധാവിയെ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.
കരസേന മേധാവി ജനറൽ മനോജ് മുകുന്ദ് നരവനെയുടെ പേരാണ് സംയുക്തസേനാമേധാവി സ്ഥാനത്തേക്ക് കൂടുതലും ഉയർന്ന് കേൾക്കുന്നത്. നിലവിൽ നാവികസേനയിലും വ്യോമസേനയിലുമുള്ള തലന്മാരിൽ സീനിയറാണ് നരവനെ. 2019 ന് ഡിസംബർ 31 നാണ് അദ്ദേഹം കരസേന മേധാവിയായി നരവനെ ചുമതലയേറ്റത്. അതിന് മുമ്പ് കരസേന വൈസ് ചീഫായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരസേനയുടെ ഈസ്റ്റേൺ കമാന്റിന്റെ തലവനായും സേവനമുഷ്ഠിച്ചിട്ടുണ്ട്.സീനിയോരിറ്റിയുടെ അടിസ്ഥാനത്തിലാണെങ്കിൽ നിയമനമെങ്കിൽ നരവനയായിരിക്കും അടുത്ത സംയുക്തസേനാ മേധാവി. അടുത്ത വർഷം ഏപ്രിലലാണ് നരവനെ വിരമിക്കുന്നത്. നരവനെയെ കൂടാതെ റിട്ട. ഐ.എ.എഫ് ചീഫ് എയർചീഫ് മാർഷൽ ആർ.കെ.എസ് ബദൗരിയയുടെ പേരും ഈ സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ട്.