ഗോവയിൽ മുന്നിൽക്കയറി ബിജെപി; തൃണമൂൽ സഖ്യത്തിനും മുന്നേറ്റം

18സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 13സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടുന്നത്

Update: 2022-03-10 05:01 GMT
Editor : abs | By : Web Desk
Advertising

ഗോവയിൽ ആദ്യഘട്ടത്തിൽ പിന്നിലായ ബിജെപി വീണ്ടും മുന്നിലെത്തി. 18സീറ്റിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ 13സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടുന്നത്. ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തി തൃണമൂൽ കോൺഗ്രസും ലീഡ് നേടുന്നത്. അഞ്ചിടത്താണ് തൃണമൂൽ മുന്നേറ്റം. ആംആദമി പാർട്ടി ഒരു സീറ്റിലും മറ്റുള്ളവർ അഞ്ചിടത്തും മുന്നേറുന്നു.

അതേസമയം മുഖ്യമന്ത്രി പ്രമോദ് സാവന്ത് പിന്നിലാണ്. നിലവിലെ സാഹചര്യത്തിൽ സ്വതന്ത്രരേയോ സീറ്റുകളുള്ള ചെറുകക്ഷികളേയോ ഒപ്പംകൂട്ടി ഭരണം പിടിക്കാനായിരിക്കും ബിജെപി ശ്രമിക്കുക.

ഗോവയിലും കനത്ത തെരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ഇത്തവണ സാക്ഷിയായത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റ കക്ഷിയായിട്ടും വിജയം നേടാനാകാതെ പോയതിൻറെ നിരാശയിലായിരുന്നു കോൺഗ്രസ്. എന്നാൽ ഇത്തവണ ശക്തമായി തിരിച്ചുവരാനാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. ഒരു അട്ടിമറിയും നടക്കില്ലെന്നും, കൂടുതൽ മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിർത്തുമെന്ന് ബിജെപി അവകാശപ്പെടുന്നു. ഗോവയിൽ ഇത്തവണ തൂക്കു മന്ത്രിസഭ ആയിരിക്കുമെന്നാണ് എക്‌സിറ്റ് പോളുകളിൽ ഏറെയും പ്രവചിക്കുന്നത്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News