കോവിഡ് വ്യാപനം: ഗോവയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചു

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗോവയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു.

Update: 2022-01-03 12:06 GMT
Advertising

കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഗോവയിൽ രാത്രി കർഫ്യു പ്രഖ്യാപിച്ചു. ജനുവരി 26 വരെ സംസ്ഥാനത്തെ സ്‌കൂളുകളും കോളേജുകളും അടക്കാനും സംസ്ഥാന സർക്കാർ തീരുമാനിച്ചതായി കോവിഡ് കർമ്മസമിതിയുടെ യോഗത്തിന് ശേഷം മുഖ്യമന്ത്രി പ്രമോദ് സാവന്ത് അറിയിച്ചു.

ഞായറാഴ്ച ഗോവയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.7 ശതമാനമായിരുന്നു. നാളെ മുതൽ ജനുവരി 26 വരെ എട്ട്, ഒമ്പത് ക്ലാസുകളിലെ ഓഫ്‌ലൈൻ ക്ലാസുകൾ നിർത്തിവെക്കാൻ തീരുമാനിച്ചതായി കോവിഡ് കർമസമിതി അംഗം ശേഖർ സൽക്കാർ മാധ്യമങ്ങളോട് പറഞ്ഞു.

പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർഥികൾ വാക്സിൻ സ്വീകരിക്കാനായി സ്‌കൂളുകളിൽ എത്തണമെന്നും ഇതിനു ശേഷം ജനുവരി 26 വരെ ക്ലാസുകൾ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ കോളേജുകളും ജനുവരി 26 വരെ അടച്ചിടുമെന്നും ശേഖർ സൽക്കാർ അറിയിച്ചു.

രാത്രി പതിനൊന്ന് മണി മുതൽ രാവിലെ ആറു മണി വരെയാണ് സംസ്ഥാനത്ത് രാത്രി കർഫ്യു നടപ്പാക്കുക.

Summary : Goa Shuts Schools, Colleges; Announces Night Curfew Amid COVID-19 Surge

Tags:    

Writer - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

Editor - അഫ്‍സല്‍ റഹ്‍മാന്‍ സി.എ

contributor

By - Web Desk

contributor

Similar News