ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് പരോൾ നിഷേധിച്ച് ഗുജറാത്ത് ഹൈക്കോടതി
പൂജയിൽ പങ്കെടുക്കാനാണ് കുറ്റവാളികൾ പരോൾ ആവശ്യപ്പെട്ടത്.
Update: 2024-03-01 08:36 GMT


അഹമ്മദാബാദ്: ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് ഗുജറാത്ത് ഹൈക്കോടതി പരോൾ നിഷേധിച്ചു. രണ്ടുപേരാണ് പൂജയിൽ പങ്കെടുക്കാൻ പരോൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. എന്നാൽ ജഡ്ജി അതൃപ്തി അറിയിച്ചതോടെ അഭിഭാഷകൻ ഹരജി പിൻവലിക്കുകയാണെന്ന് വ്യക്തമാക്കി.
കുറ്റവാളികളായ മിതേഷ് ഭട്ട്, ശൈലൈഷ് ഭട്ട് എന്നിവരാണ് പരോൾ ആവശ്യപ്പെട്ട് കോടതിയിലെത്തിയത്. എന്നാൽ ഹരജി പരിഗണിച്ച ജസ്റ്റിസ് ദിവേഷ് ജോഷി പരോൾ നൽകാനാവില്ലെന്ന് വാക്കാൽ അറിയിച്ചു. തുടർന്നാണ് അഭിഭാഷകർ ഹരജി പിൻവലിച്ചത്. ആദ്യമായാണ് ബിൽക്കീസ് ബാനു കേസിലെ കുറ്റവാളികൾക്ക് പരോൾ നിഷേധിക്കുന്നത്.