ഗവർണറുടെ അമിതാധികാരത്തിനെതിരായ സുപ്രിംകോടതി വിധി ചരിത്രപരമെന്ന് എം.കെ സ്റ്റാലിൻ

ചരിത്രപരമായ വിധിന്യായത്തെ നന്ദിയോടെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിൻ പ്രതികരിച്ചു

Update: 2025-04-08 10:34 GMT
Editor : Jaisy Thomas | By : Web Desk
MK Stalin
AddThis Website Tools
Advertising

ചെന്നൈ: സുപ്രിം കോടതിവിധി ചരിത്രപരമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാന നിയമസഭകളുടെ നിയമനിർമാണ അവകാശങ്ങൾ വീണ്ടും ഉറപ്പിച്ചുള്ളതാണ് കോടതി വിധി. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിയമനിർമാണ പരിഷ്കാരങ്ങൾ ചെയ്ത ഗവർണർമാർ തടയുന്ന പ്രവണത അവസാനിപ്പിക്കണം. ചരിത്രപരമായ വിധിന്യായത്തെ നന്ദിയോടെ സ്വാഗതം ചെയ്യുന്നുവെന്നും സ്റ്റാലിൻ പ്രതികരിച്ചു.

കേന്ദ്ര-സംസ്ഥാന ബന്ധങ്ങളിലെ ഫെഡറലിസം പുനഃസ്ഥാപിക്കുന്നതിനുള്ള നിർണായക ചുവടുവയ്പ്പാണിത്, കൂടാതെ ഒരു യഥാർഥ ഫെഡറൽ ഇന്ത്യയ്ക്ക് തുടക്കമിടാനുള്ള തമിഴ്‌നാടിന്‍റെ നിരന്തര പോരാട്ടത്തിലെ ഒരു നാഴികക്കല്ലാണ് ഇന്നത്തെ വിധിയെന്നും സ്റ്റാലിൻ അഭിപ്രായപ്പെട്ടു.

നിയമസഭ പാസാക്കിയ ബില്ലുകള്‍ അനന്തമായി തടഞ്ഞു വയ്ക്കുന്ന ഗവർണർമാരുടെ നടപടിക്കാണ് സുപ്രിം കോടതി തടയിട്ടത്. തമിഴ്നാട് ഗവർണർ ആർ.എൻ.രവി തടഞ്ഞുവെച്ച 10 ബില്ലുകളും കോടതി അംഗീകരിച്ചു. ഗവർണർക്ക് ബില്ലുകളിൽ തീരുമാനമെടുക്കാൻ  സമയപരിധി നിശ്ചയിച്ചു. ഭരണഘടന ഗവർണക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി.

ഗവർണർ ആർ.എൻ രവിക്ക് എതിരായ തമിഴ്നാട് സർക്കാരിന്‍റെ ഹരജിയിലാണ് സുപ്രിം കോടതിയുടെ നിര്‍ണായക ഉത്തരവ്. 10 ബില്ലുകൾ തടഞ്ഞുവച്ച ഗവർണറുടെ നടപടി ഭരണഘടന വിരുദ്ധമെന്ന് കോടതി നിരീക്ഷിച്ചു. നിയമസഭ ബില്ലുകൾ വീണ്ടും പാസാക്കി അയച്ചാൽ രാഷ്ട്രപതിക്ക് വിടാൻ ഗവർണർക്ക് അവകാശമില്ല എന്നും ജസ്റ്റിസ് ജെ.ബി പർദീവാല, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.ബില്ലുകള്‍ പിടിച്ചുവെയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഒരു വീറ്റോ അധികാരവും ഇന്ത്യന്‍ ഭരണഘടന ഗവര്‍ണര്‍മാര്‍ക്ക് നല്‍കിയിട്ടില്ലെന്നും സുപ്രിം കോടതി വ്യക്തമാക്കി. ബില്ലുകളിൽ പരമാവധി മൂന്ന് മാസത്തിനുള്ളിൽ ഗവർണർ തീരുമാനം എടുക്കണം.

ബില്ലുകൾ വീണ്ടും പാസാക്കി നിയമസഭ തിരിച്ച് അയച്ചാൽ ഒരു മാസമാണ് സമയം സുപ്രിം കോടതി അനുവദിച്ചിരിക്കുന്നത്.പിന്നാലെ തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രിം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും സുപ്രിം കോടതി വ്യക്തമാക്കി.ഭരണഘടന എത്ര നല്ലതാണെങ്കിലും നടപ്പിലാക്കുന്നവർ നല്ലവരല്ലെങ്കിൽ, അത് മോശമാകുമെന്ന അംബേദ്ക്കറുടെ വാക്കുകൾ കോടതി വിധിയില്‍ ഉദ്ധരിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News