ബി.ആർ.എസ് രാജ്യസഭാ എം.പി കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു
ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.
ന്യൂഡൽഹി: മുതിർന്ന ബി.ആർ.എസ് നേതാവും രാജ്യസഭാ എം.പിയുമായ കെ. കേശവ റാവു കോൺഗ്രസിൽ ചേർന്നു. കോൺഗ്രസ് നേതാവായിരുന്ന കേശവറാവു 2013ലാണ് പാർട്ടി വിട്ടത്. പ്രത്യേക തെലങ്കാന സംസ്ഥാനത്തിന്റെ ശക്തനായ വക്താവായിരുന്ന കേശവറാവു യു.പി.എ സർക്കാർ പുതിയ സംസ്ഥാനം പ്രഖ്യാപിക്കാൻ വൈകുന്നതിൽ പ്രതിഷേധിച്ചാണ് ബി.ആർ.എസിൽ ചേർന്നത്.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി, എ.ഐ.സി.സി ജനറൽ സെക്രട്ടറിമാരായ കെ.സി വേണുഗോപാൽ, ദീപാദാസ് മുൻഷി എന്നിവരുടെ സാന്നിധ്യത്തിലാണ് കേശവ റാവു കോൺഗ്രസിൽ പുനഃപ്രവേശനം നേടിയത്.
Worthy homecoming !
— Mallikarjun Kharge (@kharge) July 3, 2024
We welcome senior leader, Shri K. Keshav Rao ji to the Congress party.
We are confident that his vast experience in public service will strengthen the Congress party in Telangana. pic.twitter.com/xsjpmTaNMf
ഐക്യ ആന്ധ്രയിൽ കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായിരുന്നു കേശവ റാവു. ബി.ആർ.എസ് നേതൃത്വത്തിൽ ചന്ദ്രശേഖര റാവുവിനും മകൻ കെ.ടി രാമറാവുവിനും പിന്നിൽ മൂന്നാമനായിരുന്നു കേശവ റാവു.