പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടു പൊളിക്കൽ നടപടി: ഡൽഹിയിൽ യു.പി ഭവനു മുന്നിൽ പ്രതിഷേധം

പ്രതിഷേധിച്ച പ്രമുഖ വിദ്യാർഥി നേതാക്കളെ പൊലീസ് അറസ്റ്റുചെയ്തു നീക്കി

Update: 2022-06-13 10:48 GMT
Editor : afsal137 | By : Web Desk
പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടു പൊളിക്കൽ നടപടി: ഡൽഹിയിൽ യു.പി ഭവനു മുന്നിൽ പ്രതിഷേധം
AddThis Website Tools
Advertising

ന്യൂഡൽഹി: പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീട് പൊളിച്ചു നീക്കിയ നടപടിയിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ. ഡൽഹി യുപി ഭവന് മുന്നിലാണ് വിവിധ സംഘടനകളുടെ പ്രതിഷേധം. വെൽഫെയർ പാർട്ടി അഖിലേന്ത്യാ കമ്മിറ്റി അംഗം മുഹമ്മദ് ജാവേദിന്റെ പ്രയാഗ്‌രാജിലെ വീട് പൊളിച്ച് നീക്കുകയും പ്രദേശത്തെ മുഴുവൻ മുസ്‌ലിം കുടുംബങ്ങളെയും പ്രാദേശിക ഭരണകൂടം നിർബന്ധപൂർവം ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

യുപിയിലടക്കം കഴിഞ്ഞ ദിവസം ഉണ്ടായ പ്രതിഷേധങ്ങൾ അടിച്ചമർത്തുന്നതിൽ പ്രതിഷേധിച്ചും ബുൾഡോസർ രാജിനുമെതിരെയാണ് വിവിധ സംഘടനകൾ രംഗത്തെത്തിയിരിക്കുന്നത്. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്തു നീക്കി. പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചവരുടെ വീടുകൾ അനധികൃതമായാണ് പൊളിക്കുന്നതെന്നും ഇത് അംഗീകരിക്കാൻ സാധിക്കുന്നതല്ലെന്നും പ്രതിഷേധക്കാർ വ്യക്തമാക്കി. അതേസമയം അധികൃതരുടെ പൊളിച്ചു നീക്കൽ നടപടി വിവിധയിടങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണ്. പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധിച്ചയാളുകളുടെ വീടുകൾ പൊലീസ് തിരഞ്ഞുപിടിച്ച് അവരെ വേട്ടയാടുകയാണെന്നും പ്രതിഷേധക്കാർ പറഞ്ഞു. പ്രതിഷേധിച്ച പ്രമുഖ വിദ്യാർഥി നേതാക്കളെയും പൊലീസ് അറസ്റ്റുചെയ്തു നീക്കിയിട്ടുണ്ട്.

Full View


Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News