ഭര്‍ത്താവിന്‍റെ വിവാഹേതര ബന്ധം ഭാര്യാപീഡനം, കേസെടുക്കാം: കോടതി

വിവാഹേതര ബന്ധം ഭാര്യയില്‍ ഗുരുതരമായ മാനസിക ആഘാതം സൃഷ്ടിക്കുകയും മാനസികാരോഗ്യത്തെ ബാധിക്കുകയും ചെയ്യുമെന്ന് കോടതി

Update: 2022-01-31 04:25 GMT
Editor : ijas
Advertising

ഭര്‍ത്താവിന്‍റെ വിവാഹേതര ബന്ധത്തിന് ഭാര്യാപീഡനത്തിന് ശിക്ഷിക്കാമെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവിന്‍റെ വിവാഹേതര ബന്ധം ദമ്പതികള്‍ക്കിടയില്‍ ഗുരുതരമായ അസ്വാരസ്യങ്ങള്‍ക്ക് കാരണമാകുമെന്നും ഭാര്യയെ മാനസികമായി പീഡിപ്പിക്കുന്നതിന് ഭര്‍ത്താവിനെതിരെ കേസെടുക്കാമെന്നും മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. 2011 നവംബറില്‍ തിരുവണ്ണാമലൈ സ്വദേശിക്ക് നല്‍കിയ ശിക്ഷ ശരിവെച്ചു ജസ്റ്റിസ് ഡി ഭാരത ചക്രവര്‍ത്തി ആണ് വിധി പ്രസ്താവിച്ചത്. അതെ സമയം പ്രതിയുടെ രണ്ട് വര്‍ഷത്തെ തടവുശിക്ഷ ആറ് മാസം കഠിനതടവായി കോടതി കുറച്ചു നല്‍കി.

വിവാഹേതര ബന്ധം ഭാര്യയുടെ മാനസികാരോഗ്യത്തില്‍ സ്വാധീനം ചെലുത്തുമെന്നും അത് ഗുരുതരമായ ഗാർഹിക അസ്വാരസ്യങ്ങള്‍ സൃഷ്ടിച്ച് വീട് വിടാൻ ഭാര്യയെ നിർബന്ധിതയാക്കുമെന്നും കോടതി നിരീക്ഷിച്ചു.

എല്ലാ ഘടകങ്ങളും പരിഗണിക്കുമ്പോൾ, വിവാഹേതര ബന്ധം ഭാര്യയില്‍ ഗുരുതരമായ മാനസിക ആഘാതം സൃഷ്ടിക്കുകയും മാനസികാരോഗ്യത്തെ ബാധിക്കുമെന്നും ഐ.പി.സി സെക്ഷന്‍ 498 എ പ്രകാരം ഭാര്യയോടുള്ള ക്രൂരതക്ക് തുല്യമാണെന്നും ജഡ്ജി വ്യക്തമാക്കി.

Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News