മധ്യപ്രദേശിലെ 81% എം.എല്‍.എമാരും കോടിപതികള്‍; ഭൂരിഭാഗം പേരും ബി.ജെ.പിക്കാര്‍
2013ൽ 118 ആയിരുന്ന ഭരണകക്ഷിയായ ബി.ജെ.പിയുടെ കോടീശ്വര എംഎൽഎമാരുടെ എണ്ണം 2018ലെ തെരഞ്ഞെടുപ്പിൽ 9% കുറഞ്ഞ് 107 ആയി
ഡല്‍ഹി: ഒരു സാധാരണക്കാരന്‍റെ പ്രതിശീർഷ വരുമാനം പ്രതിമാസം 1,40,583 രൂപയോ ഏകദേശം 1,000 രൂപയോ ഉള്ള മധ്യപ്രദേശിൽ, നിലവിലെ എം.എൽ.എമാരിൽ 186 (81%) പേരും കോടീശ്വരന്മാരാണെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പറയുന്നു. വ്യാഴാഴ്ചയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
230 സിറ്റിംഗ് എം.എൽ.എമാരും 10.76 കോടി രൂപ ആസ്തിയുള്ളവരാണെന്നും 2013ലെ മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട ഓരോ എംഎൽഎയുടെയും 5.24 കോടി രൂപയെക്കാൾ 105% കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. 129 ബി.ജെ.പി എം.എൽ.എമാരിൽ 107 (83%) കോടീശ്വരന്മാരും 97 കോൺഗ്രസ് നിയമസഭാംഗങ്ങളിൽ 76 (78%) പേരും കോടീശ്വരന്മാരാണ്. നാല് സ്വതന്ത്ര എം.എൽ.എമാരിൽ മൂന്ന് പേരും കോടിപതികളാണ്. 2008ലെ തെരഞ്ഞെടുക്കപ്പെട്ട കോടീശ്വരന്‍മാരായ എം.എല്‍.എമാരുടെ എണ്ണം വെറും 84 ആയിരുന്നു. ഇത് 92 ശതമാനം വര്‍ധിച്ച് 2013ല്‍ 161 ആയി. 2018ലെ തെരഞ്ഞെടുപ്പിൽ തെരഞ്ഞെടുക്കപ്പെട്ട കോടീശ്വരൻമാരുടെ എണ്ണം 15.5% വർധിച്ച് 186 എം.എൽ.എമാരായി.
2013ൽ 118 ആയിരുന്ന ഭരണകക്ഷിയായ ബി.ജെ.പിയുടെ കോടീശ്വര എംഎൽഎമാരുടെ എണ്ണം 2018ലെ തെരഞ്ഞെടുപ്പിൽ 9% കുറഞ്ഞ് 107 ആയി. മുൻ മന്ത്രിയും ബി.ജെ.പി എം.എൽ.എയുമായ സഞ്ജയ് പഥക് ആണ് സിറ്റിങ് എം.എൽ.എമാരില്‍ ഏറ്റവും ധനികനായ എം.എൽ.എ. ഇദ്ദേഹത്തിന്‍റെ മൊത്തം ആസ്തി 226 കോടിയാണ്.124 കോടി രൂപ ആസ്തിയുള്ള മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥ് ഏറ്റവും ധനികരായ എം.എൽ.എമാരുടെ പട്ടികയിൽ ആറാമതാണ്. 2018ലെ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച സത്യവാങ്മൂലം പ്രകാരം നിലവിലെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍റെ ആസ്തി ഏഴ് കോടിയാണ്.
എഡിആർ റിപ്പോർട്ട് അനുസരിച്ച്, മധ്യപ്രദേശിലെ 40% നിയമസഭാംഗങ്ങൾക്കെതിരെ ക്രിമിനൽ കേസുകളുണ്ട്. 20% എം.എൽ.എമാർക്ക് ഗുരുതരമായ ക്രിമിനൽ കേസുകളും.ഭരണകക്ഷിയായ ബിജെപിയിൽ ആകെയുള്ള 129 എംഎൽഎമാരിൽ 30% പേർക്കും ക്രിമിനൽ കേസുകളും 16% പേർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളുമാണ്.കോൺഗ്രസിലെ 97 എംഎൽഎമാരിൽ 54% പേർക്കും ക്രിമിനൽ കേസുകളുണ്ട്, 26% എംഎൽഎമാർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ പ്രതികളാണ്.മധ്യപ്രദേശിലെ നിലവിലെ 230 എംഎൽഎമാരിൽ 59 പേർ ബിരുദാനന്തര ബിരുദധാരികളാണെന്നും അതിൽ 35 പേര്‍ ബി.ജെ.പിക്കാരും 24 പേര്‍ കോൺഗ്രസുകാരുമാണെന്ന് എഡിആർ റിപ്പോർട്ട് വ്യക്തമാക്കുന്നു.