മുസ്‌ലിം സ്ത്രീകൾക്ക് വഖഫ് ഭേദഗതി ബില്ലിൽ പ്രത്യേകമായി ഒന്നുമില്ല; ഈ ഈദിന്റെ മധുരം കയ്പ്പാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്: ഇഖ്‌റ ഹസൻ എംപി

വഖഫ് ഭേദഗതി ബില്ലിൽ 11 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു പാർലമെന്റിൽ മറുപടി പറയുകയാണ്.

Update: 2025-04-02 18:30 GMT
Iqraa hasan mp against waqf bill
AddThis Website Tools
Advertising

ന്യൂഡൽഹി: മുസ്‌ലിം സ്ത്രീകൾക്ക് വേണ്ടിയാണ് വഖഫ് ഭേദഗതി ബില്ലെന്ന കേന്ദ്ര സർക്കാർ വാദം തള്ളി സമാജ്‌വാദി പാർട്ടി എംപി ഇഖ്‌റാ ഹസൻ. ഒരു മുസ്‌ലിം സ്ത്രീയെന്ന നിലയിൽ താൻ പറയുന്നു ഈ ബില്ലിൽ മുസ്‌ലിം സ്ത്രീക്ക് ഒന്നും തന്നെയില്ല. അവർ ആദ്യമേ വഖഫ് ബോർഡ് അംഗങ്ങളാണ്. വ്യാജ പ്രചാരണം നടത്തരുത്. ഈ ഈദിന്റെ മധുരം കയ്പ്പാക്കാനാണ് നിങ്ങൾ ശ്രമിക്കുന്നത്-ഇഖ്‌റാ പാർലമെന്റിൽ പറഞ്ഞു.

വഖഫ് ഭേദഗതി ബില്ലിൽ 11 മണിക്കൂർ നീണ്ട ചർച്ചക്ക് ശേഷം കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ റിജിജു പാർലമെന്റിൽ മറുപടി പറയുകയാണ്. മുസ്‌ലിം വനിതകൾക്കും യുവാക്കൾക്കും വേണ്ടിയാണ് വഖഫ് ഭേദഗതി ബിൽ എന്ന വാദം റിജിജു ആവർത്തിച്ചു. ബിൽ എങ്ങനെയാണ് മുസ്‌ലിം വിരുദ്ധമാകുന്നത് എന്ന് പ്രതിപക്ഷം പറയണം. നിയമത്തിന്റെ അടിസ്ഥാനത്തിലാണ് ബിൽ കൊണ്ടുവന്നത്. അടിസ്ഥാനരഹിതമായ കാര്യങ്ങളാണ് പ്രതിപക്ഷം ഉന്നയിച്ചതെന്നും റിജിജു പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

Web Desk

By - Web Desk

contributor

Similar News