മധുരപലഹാരങ്ങൾ തയ്യാർ;പഞ്ചാബിൽ വിജയാഘോഷങ്ങൾക്ക് ഒരുങ്ങി ആംആദ്മി
എക്‌സിറ്റ് പോളിലെ പ്രവചനങ്ങൾ പൂർണമായും ശരിവെക്കുന്നതല്ലെങ്കിലും ആംആദ്മി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്
Update: 2022-03-10 03:58 GMT


പഞ്ചാബിൽ വിജയാഘോഷങ്ങൾക്ക് ഒരുങ്ങി ആംആദ്മി പാർട്ടി. എക്‌സിറ്റ് പോൾ ഫലങ്ങൾ വന്നതിന് പിന്നാലെ വലിയ ആത്മവിശ്വാസത്തിലായിരുന്നു ആംആദ്മി പാർട്ടി. എക്‌സിറ്റ് പോളിലെ പ്രവചനങ്ങൾ പൂർണമായും ശരിവെക്കുന്നതല്ലെങ്കിലും ആംആദ്മി മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. ആദ്യ മണിക്കൂറിലെ ഫലങ്ങൾ വരുമ്പോൾ 50 സീറ്റിൽ ആംആദ്മി ലീഡ് ചെയ്യുമ്പോൾ 37 സീറ്റിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്.
ഫലം വരുന്നതിന് മുമ്പ് തന്നെ ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗ്‌വന്ത് മൻ തന്റെ വസതിയിൽ മധുരപലഹാരങ്ങളെല്ലാം തയ്യാറാക്കിയിരിക്കുന്നതിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നു.