ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ചോദിച്ചുകൊണ്ടേയിരിക്കും; ബിജെപി എല്ലാ കാലവും അധികാരത്തില്‍ ഇരിക്കില്ല-ഒമര്‍ അബ്ദുല്ല

'കശ്മീരിൽ കൂടുതലും സ്വതന്ത്രരെ നിർത്തിയാണ് ബിജെപി മത്സരിക്കുന്നത്'

Update: 2024-09-14 05:50 GMT
Editor : Shaheer | By : Web Desk
Advertising

ശ്രീനഗര്‍: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ചോദിച്ചുകൊണ്ടേയിരിക്കുമെന്ന് നാഷണൽ കോൺഫറൻസ് വൈസ് പ്രസിഡന്‍റും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുല്ല. ബിജ പി എക്കാലത്തും അധികാരത്തിൽ ഇരിക്കില്ലെന്നും ഈ സർക്കാരിന്റെ കാലത്ത് പ്രത്യേക പദവി തിരിച്ചുവരുമെന്ന് ആരും കരുതുന്നില്ലെന്നും ഉമർ അബ്ദുല്ല മീഡിയവണിനു നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗാന്ധർബൽ, ബദ്‌ഗാം മണ്ഡലങ്ങളിൽ നാഷനൽ കോൺഫറൻസ് സ്ഥാനാർഥി കൂടിയാണ് അദ്ദേഹം.

ജയിലിൽനിന്ന് ആളുകളെ എനിക്കെതിരെ മത്സരിക്കാൻ കൊണ്ടുവരുന്നത് നാഷനൽ കോൺഫറൻസിനെ തോൽപ്പിക്കാനുള്ള ആസൂത്രിതമായ നീക്കമാണെന്ന് അദ്ദേഹം ആരോപിച്ചു. എന്‍ജിനീയര്‍ റാഷിദിന്‍റെ ജയില്‍മോചനത്തെ കുറിച്ചായിരുന്നു പ്രതികരണം. 20 ദിവസം തെരഞ്ഞെടുപ്പ് കാംപയിനായി വന്നതാണ്. ബാരാമുല്ലയ്ക്ക് വേണ്ടി സംസാരിക്കാൻ ഇപ്പോഴും ഒരു എംപി ഇല്ല. അദ്ദേഹം പറയുന്നത് ബി.ജെ.പിക്ക് എതിരെ മത്സരിക്കാനാണ് വരുന്നതെന്നാണ്. എന്നാൽ, യഥാർഥത്തിൽ നാഷനൽ കോൺഫറൻസിനെതിരെ മത്സരിക്കുന്നതയാണ് തോന്നുന്നത്. അദ്ദേഹം പറയുന്നതും ചെയ്യുന്നതും തമ്മിൽ വലിയ അന്തരമുണ്ടെന്നും ഒമര്‍ അബ്ദുല്ല ആരോപിച്ചു.

പിഡിപി സഖ്യം ചേരാതിരുന്നത് അവരെടുത്ത തീരുമാനമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പിലും അവർ സഖ്യവുമായി സഹകരിച്ചില്ല. അതവരുടെ തീരുമാനമാണ്. അവരാണ് ഈ അവസ്ഥ ഇപ്പോൾ ഉണ്ടാക്കിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന് ഈ സഖ്യവുമായി സഹകരിച്ചിരുന്നെങ്കിൽ ഈ തെരഞ്ഞെടുപ്പിന് സഖ്യമുണ്ടാകുമായിരുന്നു. പക്ഷേ, അവരത് ചെയ്തില്ലെന്നും ഒമര്‍ അബ്ദുല്ല കുറ്റപ്പെടുത്തി.

കശ്മീരിൽ ബിജെപി സാന്നിധ്യമില്ലെന്നും അദ്ദേഹം വിമര്‍ശിച്ചു. കൂടുതലും സ്വതന്ത്രരെ നിർത്തിയാണ് ബിജെപി മത്സരിക്കുന്നത്. നാഷനൽ കോൺഫറൻസിനെ തോൽപ്പിക്കാൻ അവർ മറ്റുള്ളവരെ സഹായിക്കുകയാണെന്നും ഇത് പുറത്തുകാണിക്കുകയാണ് ലക്ഷ്യമെന്നും ഒമര്‍ അബ്ദുല്ല മീഡിയവണിനോട് പറഞ്ഞു.

Summary: 'We will continue to ask for Jammu and Kashmir's special status': Says National Conference Vice President and former Chief Minister of Jammu and Kashmir Omar Abdullah

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News