ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് പൊലീസുകാർക്ക് വീരമൃത്യു

പ്രത്യേക സേനയിലെ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്

Update: 2023-08-15 05:20 GMT
Editor : Lissy P | By : Web Desk
Encounter,Jharkhand Encounter: Two Jawans of Jaguar Force Killed in Gunfight With Maoists in West Singhbhum,breaking news ,ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ; രണ്ട് പൊലീസുകാർക്ക് വീരമൃത്യു, മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ,പൊലീസുകാർക്ക് വീരമൃത്യു

പ്രതീകാത്മക ചിത്രം

AddThis Website Tools
Advertising

ജാർഖണ്ഡ്: ജാർഖണ്ഡിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് വീരമൃത്യു. പ്രത്യേക സേനയിലെ അമിത് തിവാരി, ഗൗതം കുമാർ എന്നിവരാണ് കൊല്ലപ്പെട്ടത്. തിങ്കളാഴ്ച രാത്രി ടോന്റോ ഏരിയയിലാണ് ഏറ്റുമുട്ടൽ നടന്നതെന്ന്

വെസ്റ്റ് സിംഗ്ഭൂം പൊലീസ് സൂപ്രണ്ട് അശുതോഷ് ശേഖർ പിടിഐയോട് പറഞ്ഞു.കഴിഞ്ഞ ദിവസം ഇതേ മേഖലയിൽ മാവോയിസ്റ്റുകളുമായുള്ള ഏറ്റുമുട്ടലിൽ ഒരു സിആർപിഎഫ് ജവാൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News