ആരോടാണ് രാത്രി ഫോണില്‍ സംസാരിക്കുന്നതെന്ന് ചോദിച്ചു: എത്തിക്സ് കമ്മിറ്റി അധ്യക്ഷനെതിരെ മഹുവ മൊയ്ത്ര

സ്ത്രീവിരുദ്ധ നിലപാടായിരുന്നു വിനോദ് കുമാറിന്‍റേതന്നും മഹുവ ആരോപിച്ചു

Update: 2023-11-03 10:58 GMT
Editor : Jaisy Thomas | By : Web Desk

മഹുവ മൊയ്ത്ര

Advertising

ഡല്‍ഹി: പാർലമെൻറ് എത്തിക്സ് കമ്മിറ്റി അധ്യക്ഷൻ വിനോദ് കുമാർ സോൻകറിനെതിരെ രൂക്ഷ വിമർശനവുമായി തൃണമൂൽ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ചോദ്യത്തിന് കോഴ ആരോപണത്തിൽ കമ്മിറ്റിക്ക് മുന്നിൽ ഹാജരായപ്പോൾ വിനോദ് കുമാർ മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ പെരുമാറി. സ്ത്രീവിരുദ്ധ നിലപാടായിരുന്നു വിനോദ് കുമാറിന്‍റേതന്നും മഹുവ ആരോപിച്ചു.

അധാർമികമായ കാര്യങ്ങളാണ് ഇന്നലെ എത്തിക്സ് കമ്മറ്റിയിൽ നടന്നതെന്ന് മഹുവ മീഡിയവണിനോട് പറഞ്ഞു. എത്തിക്സ് കമ്മിറ്റിയിൽ ദ്രൗപദിയെപ്പോലെ വസ്ത്രാക്ഷേപം ചെയ്യപ്പെട്ടു. പരാതിയെക്കുറിച്ച് ചോദിക്കുന്നതിനു പകരം വൃത്തികെട്ട ചോദ്യങ്ങളാണ് തന്നോട് ചോദിച്ചത്. തന്‍റെ സ്വകാര്യ ജീവിതത്തിനെ കുറിച്ച് ചോദിച്ചു. താൻ ആരോട് ആണ് രാത്രി ഫോണിൽ സംസാരിക്കുന്നത് എന്ന്‌ ചോദിച്ചു. അതിന്‍റെ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടു. പരാതിയുമായി ഇതിന് ബന്ധമില്ലെന്ന് പ്രതിപക്ഷ എം.പിമാർ പറഞ്ഞിട്ടും ഇത്തരം ചോദ്യങ്ങൾ എത്തിക്സ് കമ്മിറ്റി ചെയർമാൻ ആവർത്തിച്ചുവെന്നും മഹുവ ആരോപിക്കുന്നു.

തരംതാണ ചോദ്യങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ എംപിമാരും താനും ഇറങ്ങിപ്പോയത്. പാർലമെന്‍റ് എന്താണ് സംഭവിക്കുന്നത് എന്ന് എല്ലാവരും കാണുന്നത്. ബി.ജെ.പിക്ക്‌ ഭൂരിപക്ഷമുള്ള പാർലമെന്റിൽ നിന്ന് നീതി ലഭിക്കും എന്ന്‌ പ്രതീക്ഷയ്ക്ക് മാത്രമാണ് ചെയ്യാൻ സാധിക്കുക. നീതിക്ക്‌ വേണ്ടിയുള്ള തന്‍റെ പോരാട്ടം തുടരും. എത്തിക്സ് കമ്മിറ്റിക്ക് മുന്നിൽ താൻ പറഞ്ഞത് എല്ലാം രേഖപ്പെടുത്തിയതാണ് . താൻ ആകെ ഉപയോഗിച്ച മോശം വാക്ക് "ബെഹുദാ" എന്നാണ് അതിന്‍റെ അർത്ഥം നാണം ഇല്ലാത്തതെന്നാണ്. എത്തിക്സ് ചെയർമാൻ ആണ് മോശം വാക്കുകൾ ഉപയോഗിച്ചതെന്നും മഹുവ പറയുന്നു.

എന്നാല്‍ പിന്നോക്ക വിഭാഗത്തിൽനിന്നുള്ള ഒരാൾ ഈ സ്ഥാനത്ത് ഇരിക്കുന്നത് അംഗീകരിക്കാൻ സാധിക്കാത്തതിനാലാണ് മഹുവയുടെ വിമർശനമെന്നായിരുന്നു ബി.ജെ.പിയുടെ പ്രതികരണം.


Full View



Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News