രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമെന്ന് രാഹുല്‍ ഗാന്ധി
രാജ്യത്തിന്‍റെ ഭരണസംവിധാനത്തിൽ ഒബിസിയുടെ സാന്നിധ്യം കുറവാണ്
Update: 2023-09-22 07:18 GMT
രാഹുല്‍ ഗാന്ധി
ഡല്‍ഹി: വനിതാ സംവരണം എന്ന് യാഥാർഥ്യമാകുമെന്ന് ഉറപ്പില്ലെന്ന് കോണ്‍ഗ്രസ് എം.പി രാഹുല്‍ ഗാന്ധി. വനിത സംവരണ ബില്ല് നല്ലതാണ്. എന്നാൽ ജാതി സെൻസസിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള അടവ് കൂടിയാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തിന്‍റെ ഭരണസംവിധാനത്തിൽ ഒബിസിയുടെ സാന്നിധ്യം കുറവാണ്. പുതിയ സെൻസസ് ജാതി അടിസ്ഥാനമാക്കി വേണം. ഇത് സങ്കീർണമായൊരു കാര്യമല്ല. പക്ഷേ സർക്കാർ അത് നടപ്പാക്കാൻ ആഗ്രഹിക്കുന്നില്ല. ഒബിസി വിഭാഗത്തിനായി പ്രധാനമന്ത്രി എന്താണ് ചെയ്തത്. ഭരണസംവിധാനത്തിൽ എത്ര ഒബിസി , ആദിവാസി, മറ്റു പിന്നാക്ക വിഭാഗം ഉണ്ടെന്നും രാഹുൽ ചോദിച്ചു. രാജ്യത്തെ സ്ത്രീകളെ അപമാനിക്കരുത്. യുപിഎ കാലത്തെ ബില്ലിൽ ഒബിസി സംവരണം നടപ്പാക്കാത്തതില്‍ ഖേദമുണ്ടെന്നും രാഹുല്‍ വ്യക്തമാക്കി.