വിദ്വേഷപ്രസ്താവനകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടരുന്ന മൗനം ദുരൂഹം; കമ്മീഷനെ വിമർശിച്ച് ഖർഗെ
വർഗീയ പ്രസ്താവനകളുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഖാർഗെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി.
Update: 2024-05-11 13:44 GMT
ഡൽഹി: പോളിങ് ശതമാനം വൈകുന്നതിലെ തെരഞ്ഞെടുപ്പ് കമീഷന്റെ വിമർശനത്തിന് മറുപടിയുമായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ഇൻഡ്യാ സഖ്യത്തിലെ നേതാക്കൾക്ക് താൻ അയച്ച കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടത്തിയ പ്രതികരണം അത്ഭുതപ്പെടുത്തുന്നു. കമ്മീഷന്റെ മറുപടി ഭീഷണിപ്പെടുത്തുന്നതാണെന്ന് ഖർഗെ ആരോപിച്ചു. ഭരണകക്ഷി നേതാക്കൾ നടത്തുന്ന വിദ്വേഷപ്രസ്താവനകളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ തുടരുന്ന മൗനം ദുരൂഹം. ഉന്നയിച്ച ചോദ്യങ്ങള്‍ക്കൊന്നും കമ്മീഷന്‍ മറുപടി നല്‍കിയില്ല. വർഗീയ പ്രസ്താവനകളുമായി ബന്ധപ്പെട്ട പരാതികളിൽ നടപടി സ്വീകരിച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി ഖാർഗെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തു നൽകി. പോളിങ് ശതമാനം കമ്മീഷന്‍ പുറത്തുവിടുന്നതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.