മംഗളൂരുവിൽ തോക്ക് ചൂണ്ടി വൻ ബാങ്ക് കവർച്ച; 15 കോടിയുടെ സ്വര്‍ണവും അഞ്ചുലക്ഷം രൂപയും കവര്‍ന്നു

ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ചനടത്തിയത്

Update: 2025-01-17 11:43 GMT
Editor : നബിൽ ഐ.വി | By : Web Desk
മംഗളൂരുവിൽ തോക്ക് ചൂണ്ടി വൻ ബാങ്ക് കവർച്ച; 15 കോടിയുടെ സ്വര്‍ണവും അഞ്ചുലക്ഷം രൂപയും കവര്‍ന്നു
AddThis Website Tools
Advertising

മംഗളൂരു: മംഗളൂരുവിൽ വൻ ബാങ്ക് കവർച്ച. ഉള്ളാളിന് സമീപമുള്ള കോട്ടേക്കർ കാർഷിക സഹകരണ ബാങ്കിൽ നിന്ന് 15 കോടിയുടെ സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നു. ആറംഗ സായുധ സംഘമാണ് ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ചനടത്തിയത്.

കോട്ടേക്കര്‍ കാര്‍ഷിക സഹകരണ ബാങ്കിന്റെ കെസി റോഡ് ശാഖയിലായിരുന്നു കവര്‍ച്ച നടന്നത്. ഒന്നരയോടെ ബാങ്കിലെ സിസിടിവി സര്‍വീസ് നടക്കുമ്പോഴാണ് സംഘമെത്തിയത്. ആറംഗ സായുധ സംഘം ബാങ്കിലെത്തുകയും ജീവനക്കാരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി ബാങ്ക് ലോക്കറിലെ 15 കോടിയോളം വിലവരുന്ന സ്വർണവും അഞ്ച് ലക്ഷം രൂപയും കവർന്നെടുക്കുകയുമായിരുന്നു. സംഭവത്തിന് ശേഷം കവർച്ചാസംഘം ചാരനിറത്തിലുള്ള ഫിയറ്റ് കാറിൽ രക്ഷപ്പെട്ടു.

തോക്കുകളും വാളുകളുമായി അക്രമികൾ ബാങ്കിലേക്ക് ഇരച്ചുകയറുകയായിരുന്നു. മൂന്ന് വനിതാ ജീവനക്കാരും ഒരു പുരുഷ ജീവനക്കാരനും ഒരു സിസിടിവി ടെക്നീഷ്യനുമയിരുന്നു ബാങ്കിൽ ഉണ്ടായിരുന്നത്. അക്രമിസംഘം ഇവരെ തോക്കിൻ മുനയിൽ നിർത്തുകയും എതിർത്താൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

കർണാടക നിയമസഭാ സ്പീക്കർ യു.ടി ഖാദർ സംഭവസ്ഥലം സന്ദർശിക്കുകയും അന്വേഷണം വേഗത്തിലാക്കാനും പ്രതികളെ പിടികൂടാനും പൊലീസിന് നിർദ്ദേശം നൽകുകയും ചെയ്തു. ഫോറൻസിക് വിദഗ്ധരുടെയും ഡോഗ് സ്‌ക്വാഡിൻ്റെയും സഹായത്തോടെ കുറ്റവാളികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. 

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News