സർവേ ഫലങ്ങൾ ശരിവെച്ച് മണിപ്പൂരിൽ ബിജെപി മുന്നേറ്റം

24 സീറ്റിലേക്ക് ലീഡുയർത്തിയാണ് ബിജെപിയുടെ തേരോട്ടം. 14 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടുന്നത്.;

Update: 2022-03-10 04:09 GMT
Editor : abs | By : Web Desk
സർവേ ഫലങ്ങൾ ശരിവെച്ച് മണിപ്പൂരിൽ ബിജെപി മുന്നേറ്റം
Advertising

മണിപ്പൂരിൽ സർവെ ഫലങ്ങൾ ശരിവെച്ച് ബിജെപി മുന്നേറ്റം 24 സീറ്റിലേക്ക് ലീഡുയർത്തിയാണ് ബിജെപിയുടെ തേരോട്ടം. 14 സീറ്റിലാണ് കോൺഗ്രസ് ലീഡ് നേടുന്നത്. 60 സീറ്റുകളുള്ള സംസ്ഥാനത്ത് കേവല ഭൂരിപക്ഷത്തിലേക്ക് അടുക്കുകയാണ് ബിജെപി. തൊട്ട്  പിന്നിലായി എൻ.പി.പി 11 സീറ്റിൽ ലീഡ് ചെയ്യുമ്പോൾ എൻ.പി.എഫ് അഞ്ച് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. മറ്റു പാർട്ടികൾ ആറ് സീറ്റുകളിലും മുന്നേറുന്നുണ്ട്.

എന്നാൽ മണിപ്പൂരിൽ തൂക്കുമന്ത്രിസഭയ്ക്കുള്ള സാധ്യതയാണ് കോൺഗ്രസ് കാണുന്നത്. 2017ലെ അനുഭവവും പാർട്ടിക്ക് മുന്നിലുണ്ട്. അന്ന് 28 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റക്കക്ഷിയായെങ്കിലും സർക്കാർ രൂപീകരിച്ചത് ബി.ജെ.പിയാണ്. കോൺഗ്രസ് എം.എൽ.എമാരിൽ പകുതിയിലേറെയും ബിജെപിയിലേക്കും മറ്റും പാർട്ടികളിലേക്കും കൂറുമാറി. അത് ആവർത്തിക്കാതിരിക്കാൻ കോൺഗ്രസിൻറെ പ്രത്യേക പ്രതിനിധികൾ ഇംഫാലിലെത്തിക്കഴിഞ്ഞിട്ടുണ്ട്.

Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

Web Desk

By - Web Desk

contributor

Similar News